കോൺഗ്രസ്​ ധർണ

റാന്നി: കാർഷിക ബില്ലുകൾ പിൻവലിക്കണമെന്ന്​ ആവശ്യപ്പെട്ട്​ കോൺഗ്രസ്​ പഴവങ്ങാടി ഗ്രാമപഞ്ചായത്ത്‌ ഓഫിസി​ൻെറ മുന്നിൽ നടത്തിയ ധർണ കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ്‌ എ.ജി. ആനന്ദൻപിള്ള അധ്യക്ഷതവഹിച്ചു. ബ്ലോക്ക്‌ പ്രസിഡൻറ്‌ രാജു മരുതിക്കൽ, ടൗൺ മണ്ഡലം പ്രസിഡൻറ്‌ എ.ടി. ജോയ്കുട്ടി, പ്രകാശ് തോമസ്, ജേക്കബ് ലൂക്കോസ്, അനിത അനിൽകുമാർ, പ്രമോദ് മന്നമരുത്തി, ജോൺ മാത്യു, ജോൺ എബ്രഹാം, ബെന്നി മഠത്തുംപടി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.