പച്ചക്കറികൾക്ക് പൊള്ളുന്നവില

സവാളക്ക്​ വിലകൂടി പത്തനംതിട്ട: പത്തനംതിട്ടയിൽ . സവാളക്ക് വിലകൂടി. തമിഴ്‌നാട്, കർണാടക, സംസ്ഥാനങ്ങളിൽനിന്നാണ് ജില്ലയിൽ പ്രധാനമായും പച്ചക്കറി എത്തുന്നത്. എന്നാൽ, ഇവിടങ്ങളിൽനിന്ന്​ പച്ചക്കറി വരവ് കുറഞ്ഞതോടെ വിലയും വർധിച്ചു. കോവിഡിനെ തുടർന്ന് പച്ചക്കറി കൃഷി മിക്കയിടത്തും കുറഞ്ഞു. കൃഷി പണിക്കും വിളവെടുക്കാനും ജോലിക്കാരെ കിട്ടാനില്ലാത്ത സ്ഥിതിയാണ്. ഇതിനൊപ്പം കനത്ത മഴയും കാറ്റും പച്ചക്കറി നാശത്തിന്​ കാരണമായി. ഇതൊക്കെയാണ്​ പച്ചക്കറി വരവ്​ കുറഞ്ഞതെന്ന്​ വ്യാപാരികൾ പറയുന്നു. ഒരുമാസത്തിനിടെ മിക്ക പച്ചക്കറികൾക്കും 20-40 രൂപ വരെ വർധിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ ഓട്ടൻ ഛത്രം, കോയമ്പത്തൂർ, മേട്ടുപാളയം, പൊള്ളാച്ചി എന്നിവിടങ്ങളിൽനിന്ന്​ കർണാടകയിലെ ഹുസൂർ, ബന്ദിപ്പൂർ എന്നിവിടങ്ങളിൽനിന്നാണ്​ ജില്ലയിലേക്ക് പ്രധാനമായും പച്ചക്കറികൾ എത്തുന്നത്. കോവിഡ് കാരണം ഇവിടങ്ങളിൽ ജോലിക്ക് തൊഴിലാളികളെ കിട്ടാനില്ല. കൃഷിചെയ്ത സ്ഥലങ്ങളിൽ വിളവെടുക്കാൻ പോലും ജോലിക്കാരെ കിട്ടാത്ത സ്ഥിതിയാണ്. ഓണക്കാലത്ത് 25 രൂപക്ക്​ കിട്ടിയ സവാളയുടെ വില 55 രൂപ വരെയെത്തി. പച്ചക്കറി കിറ്റുകൾ പല വ്യാപാരികളും നൽകാറില്ല. box പച്ചക്കറി മാർക്കറ്റ്​ വില സവാള-55.00 (കിലോ.) ചെറിയ ഉള്ളി-60.00 കിഴങ്ങ്- 46.00 ബീൻസ്- 90.00 കാരറ്റ്​-90.00 തക്കാളി-56.00 അമരക്ക-49.00 വെള്ളരി-60.00 പച്ചമുളക്- 75.00 കാബേജ്-45.00 മത്തൻ- 30.00 വഴുതനങ്ങ- 40.00 പയർ- 80.00 പാവക്ക- 80.00

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.