നഗരസഭയിലെ ഓഡിറ്റ്: കുറ്റക്കാർ​െക്കതിരെ നടപടി സീകരിക്കണം -കോൺഗ്രസ്​

അടൂർ: അടൂർ നഗരസഭയിലെ ഓഡിറ്റ് റിപ്പോർട്ടി​ൻെറ അടിസ്ഥാനത്തിൽ കുറ്റക്കാർക്ക് എതിരെ നടപടി സീകരിക്കണമെന്ന് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. അടൂരിലെ വ്യാപാര സ്ഥാപനങ്ങളിൽ പുതുതായി ലൈസൻസ് നൽകുന്നതും പുതുക്കുന്നതും ഉദ്യോഗസ്ഥരുടെ സഹായത്താൽ ഭരണക്കാർക്ക് താൽപര്യം ഉള്ളവർക്കാണ്​. ഭരണസമിതിയുടെ നേതൃത്വത്തിലുള്ള അഴിമതി പരിശോധിച്ച്​ കുറ്റക്കാർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡൻറ്‌ ഷിബു ചിറക്കരോട്ട് പത്തനംതിട്ട വിജിലൻസ് ആൻഡ്‌ ആൻറി കറപ്ഷൻ ബ്യൂറോക്ക് പരാതി നൽകി. ഡി.സി.സി ജനറൽ സെക്രട്ടറി ഏഴംകുളം അജു ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ബിജു വർഗീസ്, ആനന്ദപ്പള്ളി സുരേന്ദ്രൻ, ബാബു ദിവാകരൻ, കുഞ്ഞുഞ്ഞമ്മ ജോസഫ്, ഉമ്മൻ തോമസ്, സി.ടി. കോശി, അന്നമ്മ എബ്രഹാം, നിസാർ കവിളയിൽ, ജി റോബർട്ട്‌, ബേബി ജോൺ, ഗോപു കരുവാറ്റ, ഡി. സുരേന്ദ്രൻ, റഷീദലി പാറക്കൽ, സൂസി ജോസഫ്, ബി. രാജേഷ്, എബി തോമസ്, റോബിൻ ജോർജ് എന്നിവർ സംസാരിച്ചു. പുഷ്പാർച്ചന നടത്തി അടൂർ: ദീൻ ദയാൽ ഉപാധ്യായ ജന്മദിനം ആചരിച്ചു. ബി.ജെ.പി അടൂർ മണ്ഡലം അധ്യക്ഷൻ അനിൽ നെടുമ്പള്ളിൽ, ബി.ജെ.പി സംസ്ഥാന സമിതി അംഗം രാജൻ പെരുമ്പാക്കാട്, മണ്ഡലം വൈസ് പ്രസിഡൻറ്‌ രവീന്ദ്രൻ മാങ്കൂട്ടം, മണ്ഡലം ട്രഷറർ എസ്. വേണുഗോപാൽ, പന്തളം മുനിസിപ്പൽ പ്രസിഡൻറ്‌ പി. രൂപേഷ് തുടങ്ങിയവർ പുഷ്പാർച്ചന നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.