ജലീലി​െൻറ സാന്നിധ്യത്തിൽ എടുക്കുന്ന തീരുമാനം നിയമവിരുദ്ധം -ആർ.എസ്​.പി​

ജലീലി​ൻെറ സാന്നിധ്യത്തിൽ എടുക്കുന്ന തീരുമാനം നിയമവിരുദ്ധം -ആർ.എസ്​.പി​ പത്തനംതിട്ട: മന്ത്രി കെ.ടി. ജലീലി​ൻെറ സാന്നിധ്യത്തിൽ മന്ത്രിസഭ യോഗത്തിൽ എടുക്കുന്ന തീരുമാനങ്ങൾ നിയമവിരുദ്ധവും ജനാധിപത്യ വ്യവസ്ഥയോടുള്ള വെല്ലുവിളിയുമാണെന്ന്​ ആർ.എസ്​.പി സംസ്ഥാന കമ്മിറ്റി അംഗം തോമസ്​ ജോസഫ് പറഞ്ഞു. മന്ത്രി കെ.ടി. ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് ആർ.എസ്​.പി പത്തനംതിട്ട മിനി സിവിൽ സ്​റ്റേഷനുമുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആറന്മുള നിയോജക മണ്ഡലം സെക്രട്ടറി ജോൺസ്​ യോഹന്നാൻ അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗങ്ങളായ ഷാഹിദ ഷാനവാസ്​, അഡ്വ. ടി. ഹരികൃഷ്ണൻ, എം. അബ്​ദുൽഹക്കീം, എ. ഹുസൈൻ, കെ.കെ. രാജൻ, ടി.ഡി. രവി, എൻ. സുഹറബീബി, ടി.എൻ. നൈന, കെ. സതീഷ്, ലിസി പീറ്റർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.