ആദിവാസി കോളനിയില്‍ സൗരോര്‍ജ വിളക്കുകള്‍ സ്ഥാപിക്കും

പത്തനംതിട്ട: ളാഹ മഞ്ഞത്തോട് ആദിവാസി കോളനിയില്‍ ലയണ്‍സ് ക്ലബ് ഓഫ് കോട്ടയം എമിറേറ്റ്‌സി​ൻെറ ആഭിമുഖ്യത്തില്‍ സൗരോര്‍ജ വിളക്കുകള്‍ സ്ഥാപിക്കും. വനംവകുപ്പി​ൻെറ അനുമതിയോടെ ഒരുവര്‍ഷം മുമ്പ് 18 കുടുംബങ്ങളാണ് മഞ്ഞത്തോട് കോളനിയില്‍ താമസം തുടങ്ങിയത്. കാട്ടാനശല്യം രൂക്ഷമായ പ്രദേശത്ത് ആളുകള്‍ അനുഭവിക്കുന്ന ദുരവസ്ഥ ജില്ല കലക്ടര്‍ പി.ബി. നൂഹ് ലയണ്‍സ് ക്ലബ് ഭാരവാഹികളുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. തുടർന്നാണ്​ സൗരോർജ വിളക്കുകൾ സ്ഥാപിക്കാൻ തീരുമാനിച്ചതെന്ന്​ ലയണ്‍സ് ക്ലബ് ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. ശനിയാഴ്​ച രാവിലെ 11ന് മന്ത്രി കെ. രാജു സൗരോര്‍ജ വിളക്കുകള്‍ സമര്‍പ്പിക്കും. ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. സി.പി. ജയകുമാര്‍ അധ്യക്ഷത വഹിക്കും. ഗോത്രപഠനശാലക്കുള്ള സൗരോര്‍ജവിളക്ക് രാജു എബ്രഹാം എം.എല്‍.എയും മൊബൈല്‍ ചാര്‍ജിങ്​ യൂനിറ്റ്, സോളാര്‍ ടച്ച് എന്നിവ ജില്ല കലക്ടര്‍ പി.ബി. നൂഹും കൈമാറും. 60 ലക്ഷം രൂപയുടെ സേവനപ്രവര്‍ത്തനങ്ങളാണ് ഇക്കൊല്ലം ലയണ്‍സ് ക്ലബ് കോട്ടയം എമിറേറ്റ്‌സ് ലക്ഷ്യമിട്ടിരിക്കുന്നത്. പത്തനംതിട്ടയില്‍ നൂറില്‍പരം കുടുംബങ്ങള്‍ക്ക് ഡയാലിസിസിനാവശ്യമായ ഡയലൈസര്‍, ബ്ലഡ് ട്യൂബിങ്​ എന്നിവ അടങ്ങുന്ന കിറ്റ് നല്‍കി. മറ്റു വിവിധ ചികിത്സ സഹായപദ്ധതികള്‍, ഭവനനിര്‍മാണം, ഭവനങ്ങളുടെ അറ്റകുറ്റപ്പണികള്‍ തുടങ്ങിയ പദ്ധതികളും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും ഏറ്റെടുത്തു. വാർത്തസമ്മേളനത്തിൽ ചീഫ് പ്രോജക്ട് കോഓഡിനേറ്റര്‍ കെ.എസ്. മോഹനന്‍പിള്ള, മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ കെ.എ. തോമസ്, ട്രഷറര്‍ പി.സി. ചാക്കോ എന്നിവര്‍ പങ്കെടുത്തു. ആരബിള്‍ ലാന്‍ഡ്​: ഉത്തരവ്​ റദ്ദാക്കിയ നടപടി കർഷകവിജയം -വിക്​ടർ ടി. തോമസ്​ പത്തനംതിട്ട: റാന്നിയിലെ ആരബിള്‍ ലാന്‍ഡുമായി ബന്ധപ്പെട്ട് ഡി.എഫ്.ഒ പുറത്തിറക്കിയ ഉത്തരവ് അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി കര്‍ഷകവിജയമാണെന്ന് യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ വിക്ടര്‍ ടി. തോമസ്. വര്‍ഷങ്ങളായി കൈവശംവെച്ച്​ അനുഭവിക്കുന്ന കൃഷിയിടങ്ങളടക്കമുള്ള ഭൂമി വനമേഖലയിലാണെന്നും വനംനിയമങ്ങള്‍ ബാധകമാണെന്നുമുള്ള തരത്തില്‍ ഉത്തരവിറക്കിയ ഉദ്യോഗസ്ഥനെ സംരക്ഷിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. വിഷയത്തില്‍ ശക്തമായ നിലപാടെടുക്കാതിരുന്ന സ്ഥലം എം.എല്‍.എ ഇപ്പോള്‍ നടത്തുന്ന പ്രസ്താവന ജനങ്ങളുടെ കണ്ണില്‍പൊടിയിടാനാണ്. വനനിയമത്തി​ൻെറ പേരുപറഞ്ഞ് കര്‍ഷകരെ ദ്രോഹിക്കുക മാത്രമാണ് വനംവകുപ്പ് ചെയ്യുന്നത്​. ഇത്തരം നടപടികള്‍ അവസാനിപ്പിച്ച് കര്‍ഷകരെ സഹായിക്കുന്ന നിലപാടുകള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ ജില്ല സെക്രട്ടറി എന്‍. ബാബു വര്‍ഗീസും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.