റാന്നി- ചെറുകോൽപ്പുഴ റോഡ്​ പണി വൈകുന്നു; നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്

റാന്നി: വർഷങ്ങളായിട്ടും റാന്നി-ചെറുകോൽപ്പുഴ റോഡി​ൻെറ പണികൾ നീളുന്നതിനെതിരെ നാട്ടുകാർ സമരത്തിനൊരുങ്ങുന്നു. ശബരിമല അനുബന്ധ റോഡുകളിൽപ്പെട്ട 17 റോഡുകളിലൊന്നാണിത്​. തിരുവാഭരണ ഘോഷയാത്ര കടന്നു പോകുന്നതും തീർഥാടന കാലത്ത് ആയിരക്കണക്കിന്​ അയ്യപ്പന്മാർ സഞ്ചരിക്കുന്ന പാതയാണ്​. എരുമേലിയിൽനിന്നും പന്തളം, ചെങ്ങന്നൂർ, തിരുവല്ല തുടങ്ങിയ സ്ഥലങ്ങളിലേക്ക് എളുപ്പവഴിയാണ്​. പത്തനംതിട്ട ജില്ല ആയുർവേദ, അലോപ്പതി, ആശുപത്രികൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, മാരാമൺ, ചെറുകോൽപ്പുഴ സമ്മേളനം എന്നിവയും നിരവധി ദേവാലയങ്ങളുമായി ബന്ധപ്പെട്ട്​ റോഡി​ൻെറ വികസനവുമായി ബന്ധപ്പെട്ട്​ അഞ്ച്​ വർഷം മു​േമ്പ നാട്ടുകാർ രംഗത്തിറങ്ങിയിരുന്നു. തുടർന്ന്​ പൊതുമരാമത്ത് അധികൃതരുമായി നടത്തിയ ചർച്ചയിൽ റോഡ് അളന്ന് 10 മീറ്റർ വീതിയിൽ കുറ്റിവെച്ചും റോഡി​ൻെറ ഇരുഭാഗത്തെ സ്ഥല ഉടമകളുമായി സംസാരിച്ച്​ സ്ഥലം വിട്ടുനൽകുന്നതിന്​ സമ്മതപത്രവും ഒപ്പിട്ടു നൽകിയിരുന്നു. റോഡ് വികസനത്തിന് സ്ഥലം വിട്ടു നൽകിയാൽ ഒരു മാസത്തിനുള്ളിൽ പണി തുടങ്ങുമെന്ന്​ അധികൃതർ വ്യക്തമാക്കിയിരുന്നു. പിന്നീട്​ ചെന്നൈ കേന്ദ്രമായ സ്വകാര്യ ഏജൻസിയെ ഉപ​േയാഗിച്ച്​ സാധ്യത സർവേയും പഠനവും നടത്തി സർക്കാറിൽ റിപ്പോർട്ട് സമർപ്പിച്ചു. നിലവിൽ ചെറുകോൽപ്പുഴ -മണിയാർ സംയുക്ത റോഡുപദ്ധതിയിലാണ് ഈ നിർമാണം ഉൾപ്പെടുത്തിയിട്ടുള്ളത്. നേരത്തേ കുളമ്പന്താനം -മണിയാർ സംയുക്ത പദ്ധതിയിലായിരുന്നു. 50 കിലോമീറ്ററോളം വരുന്ന ഈപദ്ധതിയുടെ ഡി.പി.ആർ തയാറാക്കിയിട്ടില്ല. ഇനിയും സർക്കാർ അംഗീകരിച്ച് കിഫ്​ബിയിൽ ഉൾപ്പെടുത്തി നടപ്പാക്കുമ്പോഴേക്കും വർഷങ്ങൾ കഴിയുമെന്ന്​ ആക്​ഷൻ കൗൺസിൽ ഭാരവാഹികൾ കുറ്റപ്പെടുത്തി. ഈസാഹചര്യത്തിൽ റോഡ് ഗുണഭോക്താക്കളുടെ പ്രതിഷേധയോഗവും പദയാത്രയും നടത്താൻ തീരുമാനിച്ചു. അയിരൂർ വായനശാല ഹാളിൽ ചേർന്ന വികസന സമിതി യോഗത്തിൽ ചെയർമാൻ ഡോ.കെ.എ. കുഞ്ചറിയ അധ്യക്ഷത വഹിച്ചു. വർക്കിങ് ചെയർമാൻ എൻ.ജി. ഉണ്ണികൃഷ്ണൻ, ജന. കൺവീനർ വി.കെ. രാജഗോപാൽ, എം.ആർ. ജഗൻ മോഹൻ ദാസ്, ചെറിയാൻ ജോർജ്​, മനോജ് ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.