​​പൊലീസുകാർ കണക്കുപറയേണ്ടിവരും -പഴകുളം മധു

പത്തനംതിട്ട: അഴിമതിക്കെതിരെ സമരം ചെയ്യുന്ന യുവാക്കളെ കൊല്ലാക്കൊല ചെയ്യുന്ന പൊലീസുകാർ എണ്ണിയെണ്ണി കണക്കുപറയേണ്ടിവരുമെന്ന്​ കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു. പൊലീസി​ൻെറ നരനായാട്ടാണ് കഴിഞ്ഞദിവസം പത്തനംതിട്ടയിൽ കണ്ടത്​. കരുതിക്കൂട്ടി വരുന്നപോലെയാണ് പൊലീസ്​ മർദനം അഴിച്ചുവിട്ടത്. ത​ൻെറ ഉദ്‌ഘാടന പ്രസംഗശേഷം മുന്നറിയിപ്പില്ലാതെ ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. യൂത്ത്​ കോൺഗ്രസ് ജില്ല പ്രസിഡൻറിനെ സംസാരിക്കാൻപോലും പൊലീസ്​ അനുവദിച്ചില്ല. പൊലീസിലെ സി.പി.എം ഫ്രാക്​ഷനാണ് അക്രമം അഴിച്ചുവിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.