കൊടിമരം നശിപ്പിച്ചു

വടശ്ശേരിക്കര: കൊടിമരങ്ങൾ നശിപ്പിച്ചതിൽ വടശ്ശേരിക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. കുമ്പളാംപൊയ്ക ടൗണിലെ കോൺഗ്രസി​ൻെറയും ഐ.എൻ.ടി.യു.സിയുടെയും കൊടികൾ സ്ഥാപിച്ച ഇരുമ്പ് പൈപ്പ് വളച്ചൊടിക്കുകയും കൊടികൾ കീറിനശിപ്പിച്ചു. വാഹനാപകടം ഉണ്ടാകാവുന്ന രീതിയിൽ മണ്ണാറക്കുളഞ്ഞി ശബരിമല പാതയിലേക്കാണ് കൊടിമരം ഒടിച്ചിട്ടത്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. വാർഡ് കോൺഗ്രസ് കമ്മിറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മലയാലപ്പുഴ പൊലീസ് സ്ഥലത്തെത്തി കേസെടുത്ത്​​​ അന്വേഷണം ആരംഭിച്ചു. രണ്ടാഴ്ച മുമ്പ്​ വടശ്ശേരിക്കരയിലെ കൊടി നശിപ്പിച്ചിരുന്നു. പ്രസിഡൻറ്​ ഫ്രെഡി ഉമ്മ​ൻ അധ്യക്ഷതവഹച്ചു. പഞ്ചായത്ത് മെംബർ കെ.ഇ. തോമസ്, പി.ജെ. ബേബി, സജി മാനാച്ചേരി, ടി.കെ. സുഭാഷ്‌, മോഹനൻ, ജിനു ഡേവിഡ്, സാറാമ്മ ശമുവേൽ, ജോജി തോമസ്, ഒ.പി. ഫിലിപ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.