പെട്ടിയും പറയുമില്ല; കവിയൂർ പുഞ്ചയിലെ നെൽകൃഷി അനിശ്ചിതത്വത്തിൽ

തിരുവല്ല: കൃഷിക്കാവശ്യമായ പെട്ടിയും പറയും സ്ഥാപിക്കാൻ കഴിയാത്തതിനാൽ കവിയൂർ പുഞ്ചയിലെ നെൽകൃഷി അനിശ്ചിതത്വത്തിൽ. 700 ഏക്കറോളം വരുന്ന പാടശേഖരത്തിലെ കൃഷിയാണ് അനിശ്ചിതത്വത്തിലായത്. പെട്ടിയും പറയും സ്ഥാപിക്കുന്ന തൂണുകളും തറയും കഴിഞ്ഞവർഷത്തെ കാലവർഷത്തിൽ തകർന്നിരുന്നു. ഇവ പുനർനിർമിക്കാൻ നടപടിയില്ലാത്തതാണ് കർഷകരെ വലക്കുന്നത്. കഴിഞ്ഞവർഷം മണൽച്ചാക്ക് അടുക്കിവെച്ച് പാടത്തേക്കുള്ള വെള്ളം നിയന്ത്രിച്ചാണ് കൊയ്ത്ത് നടത്തിയത്. കൃഷിക്കായി നിലമൊരുക്കുന്നതി​ൻെറ ഭാഗമായി കുറ്റപ്പുഴ തോട് വഴിയാണ് പുഞ്ചയിലെ വെള്ളം പുറത്തേക്കുവിടുന്നത്. ഇതിനുവേണ്ടി മാർത്തോമ കോളജിന് പിൻവശത്തെ തോടിനോട് ചേർന്നാണ് പെട്ടിയും പറയും സ്ഥാപിക്കാറുള്ളത്. തറ പുനർനിർമിക്കുന്നതി​ൻെറ ഭാഗമായി ഇറിഗേഷൻ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ നാലുമാസം മുമ്പ് സ്ഥലം സന്ദർശി​െച്ചങ്കിലും തുടർനടപടി ഉണ്ടായില്ലെന്നാണ് കർഷകരുടെ പരാതി. പെട്ടിയും പറയും പുനഃസ്ഥാപിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ കൃഷിവകുപ്പടക്കം തയാറാകണമെന്നും പാടശേഖരസമിതി ഭാരവാഹികളായ അനിൽകുമാർ, പ്രസാദ് കുമാർ, മോനിച്ചൻ എന്നിവർ ആവശ്യപ്പെട്ടു. ചോർന്നൊലിച്ച്​ ചിറ്റാർ പൊലീസ് ക്വാർട്ടേഴ്സ് ചിറ്റാർ: ചിറ്റാർ പൊലീസ് സ്​റ്റേഷ​ൻെറ ബാച്ചിലേഴ്സ് ക്വാട്ടേഴ്സ് ജീർണാവസ്ഥയിൽ. മഴക്കാലത്ത്​ കെട്ടിടം ചോർന്നൊലിക്കുന്നത് പതിവാണ്. 1986ൽ നിർമിച്ച കെട്ടിടം പ്രവർത്തനം തുടങ്ങിയത് നാലുവർഷത്തിനുശേഷമാണ്​. പൊതുമരാമത്ത് കെട്ടിട വിഭാഗമാണ് കെട്ടിടം നിർമിച്ചത്. സ്​റ്റേഷനിലെ അവിവാഹിതരായ പുരുഷ പൊലീസുകാർക്ക് താമസിക്കുന്നതിനാണ്​ സ്​റ്റേഷൻ പരിസരത്ത് കെട്ടിടം പണിതത്. ഇരുനിരകളിലായി എട്ട്​ മുറികളും അടുക്കളയും ഡൈനിങ് ഹാളും കുളിമുറികളുമുണ്ട്. മേൽക്കൂര കോൺക്രീറ്റായിട്ടും ചോർന്നൊലിക്കുകയാണ്. കെട്ടിട നിർമാണത്തിലെ അപാകതയാണ്​ ചോർച്ചക്ക്​ കാരണം. അറ്റകുറ്റപ്പണി നടത്തിയിട്ട് വർഷങ്ങളായി. ശബരിമല തീർഥാടന കാലത്ത് ചിറ്റാർ-അച്ചൻകോവിൽ ഹൈവേയിൽ കൂടി തീർഥാടകർ കൂടുതലായി സഞ്ചരിക്കാറുണ്ട്. ഈ സമയങ്ങളിൽ കൂടുതൽ പൊലീസിനെ വിന്യസിക്കു​േമ്പാൾ ഈ ക്വാർട്ടേഴ്സിലാണ് താമസിക്കുന്നത്. മേൽക്കൂരയിൽനിന്ന്​ സിമൻറ്​ അടർന്ന്​ വീണ്​ കമ്പി പുറത്തുവന്ന നിലയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.