കോൺഗ്രസ് പ്രതിഷേധിച്ചു

കോന്നി: കോന്നിയിൽ മെഡിക്കൽ ​കോളജ് അനുവദിപ്പിച്ച് അതി​ൻെറ പണി പൂർത്തിയാക്കുകയും ചെയ്ത മുൻ എം.എൽ.എ അഡ്വ. അടൂർ പ്രകാശ് എം.പിയെ മെഡിക്കൽ ​കോളജ് ഉദ്ഘാടന ചടങ്ങ് അറിയിക്കുകപോലും ചെയ്യാതെ അവഗണിച്ച നിലപാടിൽ ബ്ലോക്ക് കോൺഗ്രസ്​ കമ്മിറ്റി പ്രതിഷേധിച്ചു. മെഡിക്കൽ ​കോളജ് ഉദ്ഘാടനം സി.പി.എമ്മി​ൻെറ പാർട്ടി പരിപാടിയായി കോന്നി എം.എൽ.എ മാറ്റിയെന്നും ബ്ലോക്ക് കോൺഗ്രസ്​ കമ്മിറ്റി പ്രസിഡൻറ് എസ്​. സന്തോഷ്കുമാർ പറഞ്ഞു. പൊതുനിരത്തിൽ മാലിന്യ നിക്ഷേപം; പൊറുതിമുട്ടി ജനം തിരുവല്ല: പൊതുനിരത്തിൽ പതിവാകുന്ന മാലിന്യ നിക്ഷേപം മൂലം പൊറുതിമുട്ടി ജനം. തിരുവല്ല-മല്ലപ്പള്ളി റോഡിൽ പടപ്പാട് മുതൽ വട്ടച്ചുവട് വരെയുള്ള റോഡരികിൽ പതിവാകുന്ന മാലിന്യ നിക്ഷേപമാണ് ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുന്നത്. പടപ്പാട് ക്ഷേത്രത്തിന് മുന്നിൽ വരെ മാലിന്യച്ചാക്ക് ഉപക്ഷിക്കുന്നുണ്ട്. ഇറച്ചി മാലിന്യവും ഇറച്ചിക്കോഴിയുടെ വേസ്​റ്റും അടക്കമുള്ളവ പ്ലാസ്​റ്റിക് ചാക്കുകളിലും കവറുകളിലുമാക്കി റോഡിലടക്കം തള്ളുന്നത് പതിവാണ്. ജനസാന്ദ്രത കുറവും വഴിവക്കിൽ കാട് വളർന്ന് നിൽക്കുന്നതുമാണ് ഈ ഭാഗത്ത് മാലിന്യം നിക്ഷേപിക്കാൻ എത്തുന്നവർക്ക് സഹായകരമാകുന്നത്. റോഡ് വക്കിൽ ഉപേക്ഷിക്കുന്ന മാലിന്യച്ചാക്കുകൾക്ക് മീതേ വാഹനങ്ങൾ കയറിയറങ്ങുന്നതും ദുരിതം ഇരട്ടിക്കുന്നു. മഴ കനത്തതോടെ മാലിന്യം ചീഞ്ഞളിഞ്ഞ് ദുർഗന്ധം പരത്തുകയാണ്. കിഴക്കൻ മുത്തൂർ - കവിയൂർ റോഡിലായിരുന്നു മുമ്പ് മാലിന്യനിക്ഷേപം. റോഡ് വീതികൂട്ടി പുനർ നിർമിക്കുകയും പ്രദേശത്തെ സ്ഥാപനങ്ങളിലും വീടുകളിലുമടക്കം നിരീക്ഷണ കാമറകൾ സ്ഥാപിക്കുകയും ചെയ്തതോടെയാണ് കവിയൂർ റോഡിലെ മാലിന്യ നിക്ഷേപത്തിന് കുറവുണ്ടായത്. ഇതോടെയാണ് മല്ലപ്പള്ളി റോഡിൽ മാലിന്യ നിക്ഷേപം വർധിച്ചത്. പായിപ്പാട് ഭാഗത്തെ ഇറച്ചിക്കടകളിൽനിന്നുള്ള മാലിന്യങ്ങളാണ് പ്രധാനമായും റോഡിൽ നിക്ഷേപിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. മാലിന്യ നിക്ഷേപം തടയുന്നതിനായി നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയും പൊലീസ് പട്രോളിങ് ശക്തമാക്കുകയും വേണമെന്ന് ജനകീയ സമിതി ഭാരവാഹികളായ കെ. അനിൽകുമാർ, പ്രസാദ് കുമാർ പാട്ടത്തിൽ എന്നിവർ ആവശ്യപ്പെട്ടു. ptl__waste disposal_tvla.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.