ആദരാഞ്ജലി അർപ്പിച്ചു

പത്തനംതിട്ട: വനപാലകരുടെ കസ്​റ്റഡിയിൽ മരിച്ച പി.പി. മത്തായിക്ക് മലങ്കര ഓർത്തഡോക്സ്‌ സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഫാ. ടൈറ്റസ് ജോർജ്, ഫാ. റോയി പി.തോമസ്‌ , ഫാ. ചെറിയാൻ ടി.സാമുവേൽ, ഡോ. വർഗീസ് പേരയിൽ, ഡോ. ജോർജ് വർഗീസ് കൊപ്പാറ, റെജി മൈലപ്ര, അലക്സ് കെ.പോൾ എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു. ഭർത്താവി​ൻെറ ഘാതകരെ കണ്ടെത്തുന്നതിന് പോരാടിയ ഷീബക്കും കുടുംബത്തിനും എല്ലാവിധ പിന്തുണയുണ്ടാകുമെന്ന്​ മലങ്കര ഓർത്തഡോക്സ്‌ സഭ അധികൃതർ കുടുംബത്തെ അറിയിച്ചു. ബി.ടെക് എൻ.ആർ.ഐ സ്പോട്ട് അഡ്മിഷൻ കല്ലൂപ്പാറ: ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന കല്ലൂപ്പാറ എൻജിനീയറിങ്​ കോളജിൽ 2020 -2021 അധ്യയനവർഷത്തിൽ ഒന്നാംവർഷ ബി.ടെക്​ ഇലക്ട്രോണിക്സ് ആൻഡ്​ കമ്യൂണിക്കേഷൻ എൻജിനീയറിങ്​, ഇലക്ട്രിക്കൽ ആൻഡ്​ ഇലക്ട്രോണിക്സ് എൻജിനീയറിങ്​ എന്നീ ബ്രാഞ്ചുകളിൽ എൻ.ആർ.ഐ േക്വാട്ടായിൽ ഒഴിവുള്ള ഏതാനും സീറ്റുകളിൽ സ്പോട്ട് അഡ്മിഷൻ നടത്തും. എൻ.ആർ.ഐ ക്വോട്ടായിലെ പ്രവേശനത്തിന് എൻട്രൻസ് പരീക്ഷ നിർബന്ധമില്ല. പൂർണമായും പ്ലസ് ടുവിന് ലഭിച്ച് മാർക്കി​ൻെറ അടിസ്ഥാനത്തിലാണ്​ അഡ്മിഷൻ. താൽപര്യമുള്ള വിദ്യാർഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഈമാസം എട്ടിന്​ രാവിലെ 11ന്​ കോളജ് ഓഫിസിൽ ഹജരാകണം. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് www.cek.ac.in. ഫോൺ: 0469 2678983, 0469 2677890. MESSAGE: must കോൺഗ്രസ്‌ പ്രേതിഷേധം കോഴഞ്ചേരി: ചെറുകോൽ പഞ്ചായത്തിലെ കാട്ടൂർ പേട്ട, വാഴക്കുന്നം എന്നിവിടങ്ങളിലെ കോൺഗ്രസ് കൊടിമരവും പതാകയും നശിപ്പിച്ച സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച്​ കോൺഗ്രസ് ചെറുകോൽ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധസമ്മേളനം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി കാട്ടൂർ അബ്​ദുസ്സലാം പ്രതിഷേധസമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ്​ എബ്രഹാം പി. തോമസ്​ അധ്യക്ഷതവഹിച്ചു. കെ.ജി. വിജയകുമാർ, അനൂപ് വയലത്തല, ടി.ആർ. സുരേന്ദ്രൻ നായർ, പ്രകാശ് മുളമൂട്ടിൽ, സി.കെ. ഹമീദ്, അഷ്റഫ്, റഹീം കുട്ടി, ഷാജൻ ഉമ്മൻ, അബ്​ദുൽ ലത്തീഫ്, സുലൈമാൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.