അംഗൻവാടി കെട്ടിട ഉദ്​ഘാടനം

പത്തനംതിട്ട: വള്ളിക്കോട് പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ വെള്ളപ്പാറ 89ാം നമ്പർ അംഗൻവാടി കെട്ടിടത്തി​ൻെറ ഉദ്ഘാടനം ആ​േൻറാ ആൻറണി എം.പി നിർവഹിച്ചു. ജില്ല പഞ്ചായത്ത്​ അംഗം എലിസബത്ത് അബു അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കോന്നിയൂർ പി.കെ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ലിസിമോൾ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത്​ അംഗം കെ. വിശ്വംഭരൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ദീപിക കെ.എസ്, ഫിലിപ് കിടങ്ങിൽ, ജോൺ മാങ്കൂട്ടത്തിൽ, കെ.പി.എസ്.ടി ജില്ല പ്രസിഡൻറ്​ വി.എൻ. സദാശിവൻപിള്ള, കെ.ജി. റെജി, എം.എം. ജോസഫ്, വർഗീസ് ജോസഫ്, ശ്രീലത എ.സി, സുമ. എൻ.ജി, വാർഡ്​ അംഗം സാറാമ്മ സജി തുടങ്ങിയവർ സംസാരിച്ചു. അംഗൻവാടിക്ക് ഭൂമി സൗജന്യമായി നൽകിയ പത്തനംതിട്ട തൈക്കാവ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ വെള്ളപ്പാറ മുളയടിയിൽ എസ്. പ്രേമിനെ ചടങ്ങിൽ ആദരിച്ചു. ജില്ല പഞ്ചായത്ത് 10 ലക്ഷം ചെലവഴിച്ചാണ്​ കെട്ടിടം നിർമിച്ചുകൊടുത്തത്. കെട്ടിടം പണിത ജോസഫിനെ ആദരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.