പന്തളത്ത്​ രോഗികളുടെ എണ്ണം വർധിക്കുന്നു; കടയ്​ക്കാട്​ ക്ലസ്​റ്റർ

പത്തനംതിട്ട: പന്തളത്ത്​ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു. തിങ്കളാഴ്​ച നടത്തിയ ആൻറിജൻ പരിശോധനയിൽ 51 പേർക്ക്​ രോഗം സ്ഥിരീകരിച്ചു. 170 പേരെ പരിശോധിച്ചപ്പോഴാണ്​ 51 പേരിൽ രോഗം കണ്ടെത്തിയത്​. കൂടാതെ, ശനിയാഴ്ച നടന്ന പരിശോധനയുടെ ഫലങ്ങളിൽ കടയ്ക്കാട് പ്രദേശത്തെ നാലുപേർക്ക് രോഗം സ്ഥിരീകരിച്ചതായി സൂചനയുണ്ട്. ഇതേതുടർന്ന്​ പന്തളം നഗരസഭയിലെ കടയ്​ക്കാട്​ പ്രദേശം ക്ലസ്​റ്ററായി പ്രഖ്യാപിച്ചു. പന്തളം നഗരസഭയിലെ വാര്‍ഡ് എട്ട്​, ഒമ്പത്​, 11, വാര്‍ഡ് 25ലെ മലമുകളില്‍ കോളനിഭാഗം ഉള്‍പ്പെട്ട പ്രദേശങ്ങൾ ചൊവ്വാഴ്​ച മുതൽ ഏഴുദിവസത്തേക്കും വാര്‍ഡ് 10ല്‍ ഉള്‍പ്പെട്ട കടയ്ക്കാട് മാര്‍ക്കറ്റ് പ്രദേശം ശനിയാഴ്​ച മുതല്‍ ഏഴുദിവസത്തേക്കും കണ്ടെയ്ൻമൻെറ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിച്ചിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.