കിഴക്കൻ പ്രദേശങ്ങളിൽ യാത്രക്ലേശം രൂക്ഷം

മല്ലപ്പള്ളി: താലൂക്കി​ൻെറ കിഴക്കൻ പ്രദേശങ്ങളിലെ യാത്രക്ലേശത്തിന് പരിഹാരമായില്ല. ചുങ്കപ്പാറയിൽനിന്ന്​ പൊന്തൻപുഴ, മണിമല, കാഞ്ഞിരപ്പള്ളി, പൊൻകുന്നം, എരുമേലി, റാന്നി, ചാലാപ്പള്ളി, എഴുമറ്റൂർ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ളവരാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. മാർച്ച് അവസാനത്തിൽ ഈ റൂട്ടുകളിൽ സർവിസ് നിർത്തിയ സ്വകാര്യബസുകൾ പിന്നീട് സർവിസ് ആരംഭിച്ചിട്ടില്ല. കോട്ടയം-പത്തനംതിട്ട ജില്ലകളുടെ അതിർത്തിപ്രദശമായതിനാൽ ഇരു ജില്ലയിലെയും തൊഴിലാളികളും ഉദ്യോഗസ്ഥരും അടക്കം നിരവധി പേരാണ് ബസ് സർവിസ് ഇല്ലാത്തതുകാരണം കഷ്​ടപ്പെടുന്നത്. മല്ലപ്പള്ളി ഡിപ്പോയിൽനിന്ന്​ കെ.എസ്​.ആർ.ടി.സി സർവിസ് നടത്തുന്നുണ്ട്. എന്നാൽ, എല്ലാ സർവിസും ചുങ്കപ്പാറയിൽ അവസാനിപ്പിക്കുകയാണ്. ഈ ബസുകൾ വരുന്നതിനും തിരികെ പോകുന്നതിനും കൃത്യമായ സമയം ഇല്ലാത്തതിനാൽ ആർക്കും പ്രയോജനം ലഭിക്കുന്നില്ല. ബസുകൾ സർവിസ് നടത്തുന്നതിന് സമയകൃത്യത വേണമെന്ന് അധികൃതരോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടി ഉണ്ടാകുന്നില്ല. യാത്രക്കാരുടെ കുറവാണ് സ്വകാര്യബസുകൾ സർവിസ് തുടങ്ങാൻ മടിക്കുന്നതിന് കാരണമായി പറയുന്നത്. കർഷകമുന്നേറ്റത്തിൻെറ വിജയം -പി.സി. ജോർജ് പത്തനംതിട്ട: വനംവകുപ്പ് കസ്​റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട ചിറ്റാർ സ്വദേശി പി.പി. മത്തായിയുടെ മരണം സംബന്ധിച്ച അന്വേഷണം സി.ബി.ഐക്ക് നൽകിയ ഹൈ​േകാടതി ഉത്തരവ് കർഷകമുന്നേറ്റത്തിൻെറയും യോജിച്ചുള്ള പോരാട്ടത്തിൻെറയും വിജയമാണെന്ന് ജനപക്ഷം നേതാവ് പി.സി. ജോർജ് എം.എൽ.എ പറഞ്ഞു. നീതി ലഭിക്കാതെ പിന്നോട്ടില്ലെന്ന കുടുംബത്തിൻെറ നിശ്ചയദാർഢ്യവും കക്ഷിരാഷ്​ട്രീയ വ്യത്യാസമില്ലാതെ അവരെ സഹായിക്കാനെത്തിയ ആളുകളുടെയും നിലപാട് സർക്കാറിനെ പ്രതിരോധത്തിലാക്കി. അതുകൊണ്ടാണ് സർക്കാർ ഹൈ​േകാടതിയിൽ സി.ബി.ഐ അന്വേഷണ ആവശ്യത്തെ എതിർക്കാതിരുന്നത്. മത്തായി മലയോര കാർഷിക മേഖലയിലെ ഭരണകൂട ഭീകരതയുടെ അവസാനത്തെ രക്തസാക്ഷിയായി അറിയപ്പെടും. തുടർന്നും മലയോര കർഷകർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് യോജിച്ചുള്ള പോരാട്ടം അനിവാര്യമാണെന്നും പി.സി. ജോർജ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.