ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണം -അനൂപ്​ ജേക്കബ്​

പത്തനംതിട്ട: ചിറ്റാര്‍ കുടപ്പനയില്‍ വനം വകുപ്പി​ൻെറ കസ്​​റ്റഡിയില്‍ മത്തായി മരിക്കാനിടയായ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് നേതാവ് അനൂപ് ജേക്കബ് എം.എല്‍.എ. മത്തായിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചശേഷം പത്തനംതിട്ടയില്‍ വാർത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വനമേഖലയില്‍ കര്‍ഷകരും ഉദ്യോഗസ്ഥരും തമ്മില്‍ നിരന്തരം സംഘര്‍ഷങ്ങളുണ്ടാകാറുണ്ട്. അതി​ൻെറ ഒടുവിലത്തെ ഉദാഹരണമാണ് മത്തായി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാൻ ജുഡീഷ്യല്‍ അന്വേഷണം മാത്രമാണ് പോംവഴി. മത്തായിയുടേത് വനപാലകരുടെ കസ്​റ്റഡിയില്‍ നടന്ന കൊലപാതകമാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട പാളിച്ചകള്‍ പ്രതിപക്ഷം നേരത്തേ തന്നെ ചൂണ്ടിക്കാട്ടിയതാണ്. ഇത് മുഖ്യമന്ത്രിയും ഇപ്പോള്‍ അംഗീകരിച്ചു. പരിശോധന കൃത്യമായി നടക്കാത്തതും ഫലംവരാന്‍ വൈകുന്നതും രോഗവ്യാപന സാധ്യത വര്‍ധിപ്പിക്കുകയാണ്. പ്രതിപക്ഷം ഉയര്‍ത്തിയ ആക്ഷേപങ്ങള്‍ മുഖവിലയ്‌ക്കെടുക്കാതെ വന്നതാണ് ഇത്തരമൊരു സാഹചര്യം ഒരു​ക്കിയത്​. ഓണക്കിറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് ഇ-ടെന്‍ഡര്‍ നല്‍കാതെ സാധനങ്ങള്‍ വാങ്ങാനുള്ള തീരുമാനം അഴിമതിക്ക് കളമൊരുക്കും. കോവിഡ് കാലത്ത് കിറ്റ് നല്‍കിയപ്പോള്‍ അടിയന്തര സാഹചര്യമായതിനാല്‍ ടെന്‍ഡര്‍ ഒഴിവാക്കിയതിനെ ആരും എതിര്‍ത്തില്ല. എന്നാല്‍, അതി​ൻെറ മറപിടിച്ച് ഓണക്കാലത്തും ടെന്‍ഡര്‍ കൂടാതെ വാങ്ങാനുള്ള തീരുമാനം അംഗീകരിക്കാനാകില്ലെന്നും അനൂപ് ജേക്കബ് പറഞ്ഞു. ജില്ല പ്രസിഡൻറ്​ സനോജ് മേമന, സെക്രട്ടറി ഷിബു കെ. എബ്രഹാം, ആലപ്പുഴ ജില്ല പ്രസിഡൻറ്​ കോശി തുണ്ടുപറമ്പില്‍ എന്നിവരും വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.