നിർധനർക്ക് കൂട് കൂട്ടാൻ കൂട് വാട്സ്​ആപ് കൂട്ടായ്മ; ആദ്യ വീട്​ പൂർത്തിയാക്കി

പന്തളം: നിർധനർക്ക് കൂട് കൂട്ടാൻ 'കൂട്' വാട്​സ്​ആപ്പ് കൂട്ടായ്മ, ആദ്യവീടി​ൻെറ നിർമാണം പൂർത്തിയാക്കി. പന്തളം കേന്ദ്രമായ കൂട്ടായ്മയുടെ നേതൃത്വത്തിൽ നിർമിച്ച ആദ്യവീട്​ ഇന്ന് ഗൃഹനാഥന് കൈമാറും. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും സർക്കാർ സഹായം കിട്ടാത്തവർക്കുമാണ് വീട് ഒരുക്കുന്നത്. കടയ്ക്കാട് സ്വദേശിയായ ഷിഹാബുദ്ദീനാണ് ആദ്യ വീട്. 250 അംഗങ്ങൾ ഉള്ള ഗ്രൂപ്പിൽ ഒരംഗം 2000 രൂപ വീതം സംഭാവന നൽകിയാണ് അഞ്ച്​ ലക്ഷം രൂപ ​െചലവിൽ ആദ്യവീട് നിർമിച്ചത്. രണ്ട് മുറിയും അടുക്കളയും ഉൾ​െപ്പടെ കുടുംബത്തിന്​ താമസിക്കാൻ കഴിയുന്ന എല്ലാ സൗകര്യങ്ങളും വീട്ടിലുണ്ട്. ആദ്യവീട് നിർമാണത്തിന്​ മുതിരുമ്പോൾ നിർധനരായ അഞ്ചുപേരുടെ ലിസ്​റ്റായിരുന്നു ഉണ്ടായിരുന്നത്. നറുക്കിട്ടപ്പോഴാണ് മത്സ്യ കച്ചവടക്കാരനായ ഷിഹാബുദ്ദീ​ൻെറ പേര് ലഭിച്ചത്. വർഷം നാല് പാവപ്പെട്ടവർക്ക് വീട് നിർമിച്ചുനൽകണമെന്നാണ് കൂട്ടായ്മയുടെ ആഗ്രഹം. ഗ്രൂപ് അഡ്മിൻ ഹാക്കിം വാഴക്കാലയിൽ, അംഗങ്ങളായ ഷാജി, അൽഅമീൻ, ജബ്ബാർ, ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വീടി​ൻെറ നിർമാണം. ptl_pndlm KOODU group കൂട് വാട്സ്​ആപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ കടയ്ക്കാട്​ സ്വദേശി ഷിഹാബുദ്ദീനായി നിർമിച്ച വീട്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.