കോവിഡി​െൻറ മറവിൽ കോന്നി മെഡിക്കൽ കോളജിനെ രാഷ്​ട്രീയവത്​കരിക്കുന്നു -ഡി.സി.സി

കോവിഡി​ൻെറ മറവിൽ കോന്നി മെഡിക്കൽ കോളജിനെ രാഷ്​ട്രീയവത്​കരിക്കുന്നു -ഡി.സി.സി പത്തനംതിട്ട: കോവിഡി​ൻെറ മറവിൽ ​സി.പി.എം കോന്നി മെഡിക്കൽ കോളജിനെ രാഷ്​ട്രീയവത്​കരിക്കുന്നുവെന്ന് ഡി.സി.സി പ്രസിഡൻറ്‌ ബാബു ജോർജ് ആരോപിച്ചു. കോന്നി മെഡിക്കൽ കോളജ് യു.ഡി.എഫ് സർക്കാറി​ൻെറ സ്വപ്ന പദ്ധതിയായിരുന്നു. അത് ഇപ്പോഴെങ്കിലും പൂർത്തീകരിക്കുന്നത് നല്ല കാര്യമാണ്. എം.പി ഉൾപ്പെടെ യു.ഡി.എഫ് ജനപ്രതിനിധികളുമായി കൂടിയാലോചനകൾ ഇല്ലാതെ അടിസ്ഥാന സൗകര്യംപോലും പൂർത്തീകരിക്കാതെ ധിറുതിപിടിച്ച് ഉദ്ഘാടനം നടത്തുന്നത് വരുന്ന രണ്ട് തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടുകൊണ്ടാ​െണന്നും ബാബു ജോർജ് ആരോപിച്ചു. യു.ഡി.എഫ് സർക്കാർ 14 ജില്ലകളിലും പുതിയ മെഡിക്കൽ കോളജുകൾ തുടങ്ങാൻ തിരുമാനിച്ചതിനെ തുടർന്ന് പത്തനംതിട്ട ജില്ലക്ക് അനുവദിച്ച മെഡിക്കൽ കോളജ് കോന്നിയിൽ കൊണ്ടുവന്നത് അന്നത്തെ ആരോഗ്യമന്ത്രിയും കോന്നി എം.എൽ.എയുമായിരുന്ന അടൂർ പ്രകാശ് മുൻകൈയെടുത്തായിരുന്നു. തെരഞ്ഞെടുത്ത സ്ഥലം അനുയോജ്യമല്ലെന്ന വിമർശനവുമായി ​സി.പി.എം അന്ന്​ രംഗത്തുവന്നു. ഭരണമാറ്റം ഉണ്ടായപ്പോൾ ഇടതു സർക്കാർ നയമനുസരിച്ച് കേരളത്തിൽ പുതിയ മെഡിക്കൽ കോളജ് ആവശ്യമില്ലെന്നും ബജറ്റിൽ തുക അനുവദിക്കേണ്ടതില്ലെന്നും മന്ത്രിസഭ തീരുമാനിച്ചു. ആരോഗ്യമന്ത്രിയുടെ നിയമസഭ പ്രസംഗങ്ങൾ ഇതിനു​ തെളിവാണ്. അന്ന് പണി വൈകിപ്പിച്ചവർ ഇപ്പോൾ ധിറുതി പിടിച്ച് ഉദ്ഘാടനത്തിനു മുതിരുമ്പോൾ അടിസ്ഥാന സൗകര്യം ഒരുക്കിയിട്ടില്ല. മെഡിക്കൽ കോളജ് എന്ന പേരുമാത്രമാണുള്ളത്. പിൻവാതിൽ നിയമനം നടത്താൻ മാത്രമാണ് ഇപ്പോൾ ഉദ്ഘാടനം നടത്തുന്നത്. സ്​റ്റാഫിനെ നിയമിക്കുന്നതിന് നാഷനൽ റൂറൽ ഹെൽത്ത് മിഷനെ ഏൽപിച്ചിരിക്കുകയാണ്. ഭരണകക്ഷി എം.എൽ.എയുടെ ഓഫിസ് കേന്ദ്രീകരിച്ചും സ്വാധീനം ഉപയോഗിച്ചും ​സി.പി.എമ്മിലെ ആളുകളെ തിരുകിക്കയറ്റാൻ വ്യാപക ശ്രമം നടന്നുകൊണ്ടിരിക്കുന്നു. കലക്ടർ ​സി.പി.എമ്മി​​ൻെറ ചട്ടുകമായി പ്രവർത്തിക്കുന്നുവെന്നും ഡി.സി.സി പ്രസിഡൻറ്‌ പറഞ്ഞു. 31നുശേഷം സി.പി.എമ്മി​ൻെറ പിൻവാതിൽ നിയമനങ്ങളിൽ സമരങ്ങൾക്ക് ജില്ല കോൺഗ്രസ് കമ്മിറ്റി നേതൃത്വം നൽകുമെന്നും ബാബു ജോർജ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.