മണിയാര്‍ ബാരേജിലേക്കുള്ള നീരൊഴുക്ക് ശക്തം: ഷട്ടറുകൾ ഉയർത്താം

പത്തനംതിട്ട: ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ കനത്ത മഴ തുടരുന്നതിനാല്‍ മണിയാര്‍ ബാരേജിലെ ജലനിരപ്പ് ഉയരുന്ന പക്ഷം 34.62 മീറ്ററായി ക്രമീകരിക്കുന്നതിനായി ജൂലൈ 25 വരെ ഏതുസമയത്തും ബാരേജി​ൻെറ അഞ്ചു ഷട്ടറുകള്‍ 10 സൻെറി മീറ്റര്‍ മുതല്‍ 100 സൻെറിമീറ്റര്‍ വരെ ഉയര്‍ത്തേണ്ടിവന്നേക്കാം. ഇതുമൂലം കക്കാട്ടാറില്‍ 30 സൻെറി മീറ്റര്‍ മുതല്‍ 180 സൻെറിമീറ്റര്‍ വരെ ജലനിരപ്പ് ഉയര്‍ന്നേക്കാം. ഈ സാഹചര്യത്തില്‍ കക്കാട്ടാറി​ൻെറയും പമ്പയാറി​ൻെറയും തീരത്ത് താമസിക്കുന്നവരും പെരുനാട്, മണിയാര്‍, വടശ്ശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള പ്രദേശങ്ങളിലുള്ളവരും ജാഗ്രത പുലര്‍ത്തണമെന്ന് കലക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. ജോലി ഒഴിവ്​ കൂടൽ: കലഞ്ഞൂര്‍ പഞ്ചായത്തില്‍ ഭിന്നശേഷി പരിശീലനത്തിനായി ആരംഭിക്കുന്ന ബഡ് റിഹാബിലിറ്റേഷന്‍ സൻെററിലേക്ക് കരാര്‍ വ്യവസ്ഥയിലായ നിയമനത്തിന് അപേക്ഷിക്കാം. പത്താംക്ലാസ് യോഗ്യതയും പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായിരിക്കണം. അപേക്ഷ ഈ മാസം 30നകം പഞ്ചായത്തില്‍ നേരിട്ട് സമര്‍പ്പിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.