റബര്‍ ആക്ട് ഭേദഗതിയില്‍നിന്ന് പിന്തിരിയണം

പത്തനംതിട്ട: റബര്‍ ആക്ട് ഭേദഗതി നീക്കത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്ന് കേരള കോണ്‍ഗ്രസ് എം ജോസഫ് വിഭാഗം ഉന്നതാധികാര സമിതിയംഗം പ്രഫ. ഡി.കെ. ജോണ്‍ ആവശ്യപ്പെട്ടു. കേരളത്തിലെ റബര്‍ കര്‍ഷകര്‍ക്ക് മാര്‍ഗദര്‍ശകമായിരുന്ന റബര്‍ ബോര്‍ഡിനെ ഇല്ലായ്മ ചെയ്യുന്നതാണ് റബര്‍ ആക്ട് ഭേദഗതി. ഇതിലൂടെ കര്‍ഷകരെ സഹായിക്കുകയല്ല, ദ്രോഹിക്കുകയാണ് ചെയ്യുന്നത്. കേരള സര്‍ക്കാറും എം.പിമാരും ഇക്കാര്യത്തില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും ഡി.കെ. ജോണ്‍ ആവശ്യപ്പെട്ടു. ഒരുകിലോ റബറിന് 240 രൂപ വില നിന്നപ്പോള്‍ നിശ്ചയിച്ച റബര്‍ അടിസ്ഥാന ഉൽപന്നങ്ങളുടെ വില മുന്നേറുകയാണ്. എന്നാല്‍, റബറി​ൻെറ വില മൂന്നില്‍ ഒന്നായി ഇടിഞ്ഞു. വ്യവസായികള്‍ക്ക് കൊള്ളലാഭം നിലനിര്‍ത്താന്‍ കര്‍ഷകരെ ഇല്ലായ്മ ചെയ്ത്​ ലാഭമുണ്ടാക്കുന്നതാണ് ഭേദഗതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.