കോവിഡ് വ്യാപനം: മലയോരം ഭാഗിക നിയന്ത്രണത്തിലേക്ക്

കോന്നി: കോവിഡ് 19 വ്യാപനത്തെ തുടർന്ന് മലയോര മേഖല ഭാഗിക നിയന്ത്രണത്തിലേക്ക്. കോന്നി, തേക്കുതോട്, വള്ളിക്കോട്, അരുവാപ്പുലം, കുമ്മണ്ണൂർ, കൊക്കോത്തോട് തുടങ്ങി നിരവധി ഇടങ്ങളാണ് കോവിഡ് വ്യാപന ഭീതിയുടെ പിടിയിൽ അമർന്നിരിക്കുന്നത്. പലയിടത്തും കോവിഡ് കേസുകൾ സ്ഥിരീകരിച്ചിട്ടുമുണ്ട്‌. മത്സ്യക്കച്ചവടക്കാർക്കും പച്ചക്കറി കച്ചവടക്കാർക്കും അടക്കമാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവർ പൊതുജനങ്ങൾ ഏറ്റവും കൂടുതൽ ഇടപഴകുന്നവർ ആയതിനാൽ ജനങ്ങൾ വളരെയധികം ഭീതിയിലാണ്. കുമ്പഴയിലെ മത്സ്യ വ്യാപാരിയിൽനിന്നാണ് ഇവർ മത്സ്യം കച്ചവടത്തിനായി വാങ്ങിയിരുന്നത്. ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ജനം ഭീതിയിലാകുകയായിരുന്നു. ആരോഗ്യവകുപ്പി​ൻെറയും ജില്ല ഭരണകൂടത്തി​ൻെറയും തീരുമാനപ്രകാരം കൂടുതൽ നിയന്ത്രണം കോന്നിയുടെ വിവിധ ഇടങ്ങളിൽ ഏർപ്പെടുത്തിയേക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.