നിയന്ത്രണങ്ങൾ കടുത്തതോടെ പന്തളം നഗരം വിജനം

പന്തളം: ഗ്രാമീണ മേഖലയിൽ നിയന്ത്രണങ്ങൾ കടുത്തതോടെ പന്തളം നഗരം വിജനമായി. നഗരസഭയിലെ ചേരിക്കൽ കിഴക്ക് പടിഞ്ഞാറ് ഡിവിഷനുകളും സമീപ പഞ്ചായത്തുകളും ക​െണ്ടയിൻമൻെറ് സോണായതും സമ്പർക്കത്തിലൂടെ രോഗവ്യാപനം തുടങ്ങിയതും ജനത്തെ ഭീതിയിലാഴ്​ത്തി. ഇതോടെ ആരും വീടുവിട്ട്​ പുറത്തിറങ്ങാതായി. ആരോഗ്യവകുപ്പും നഗരസഭയും മുന്നറിയിപ്പുകൾ നൽകി അനൗൺസ്മൻെറ് നടത്തിയതിനാൽ നിയന്ത്രണങ്ങൾ പാലിക്കാൻ ജനം തയാറായി. നഗര കേന്ദ്രംവിട്ടുള്ള ക​െണ്ടയിൻമൻെറ് സോണുകളിലെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനം രണ്ടു മണി വരെ ആക്കിയതും തിരക്ക് കുറച്ചു. കെ.എസ്​.ആർ.ടി.സി ചുരുക്കം ചില സർവിസുകൾ നടത്തിയെങ്കിലും സ്വകാര്യ ബസുകൾ പൂർണമായും നിർത്തിവെച്ചു. അടുത്ത ദിവസം മുതൽ ഓട്ടോ, ടാക്സി വാഹനങ്ങളിൽ ഡ്രൈവർ ഭാഗം കാബിനായി തിരിക്കണമെന്ന കർശന നിർ​േദശവും മോട്ടോർ വെഹിക്കിൾ വിഭാഗം പന്തളത്ത് നൽകി കഴിഞ്ഞു. യാത്രക്കാരുമായി ഡ്രൈവർക്കുള്ള സമ്പർക്കം ഇല്ലാതാക്കാനാണ് ഇത്. ചിത്രം: ptl__pandalam town കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന്​ വിജനമായ പന്തളം നഗരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.