പുറമറ്റത്ത്​ വീണ്ടും ഗ്രൂപ് കളി; മൂന്ന് പഞ്ചായത്ത് അംഗങ്ങൾ കോൺഗ്രസിൽനിന്ന്​ രാജിവെച്ചു

മല്ലപ്പള്ളി: മുൻ രാജ്യസഭാ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യ​ൻെറ പഞ്ചായത്തായ പുറമറ്റത്ത്​ കോൺഗ്രസിനുള്ളിൽ വീണ്ടും പൊട്ടിത്തെറി. മൂന്ന് പഞ്ചായത്തംഗങ്ങൾ പാർട്ടിയിൽനിന്നും രാജിവെച്ചു. ഇതോടെ പാർട്ടിയിൽനിന്നും രാജിവെച്ച പഞ്ചായത്ത് അംഗങ്ങളുടെ എണ്ണം നാലായി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് വിനീത് കുമാറിനെതിരെ എൽ.ഡി.എഫിനൊപ്പം ചേർന്ന് അവിശ്വാസത്തിന് നോട്ടിസ് നൽകിയതിനെ തുടർന്ന് ബുധനാഴ്ച അവിശ്വാസ പ്രമേയ ചർച്ച നടക്കാനിരിക്കെയാണ് ഇവർ രാജിവെച്ചത്. പഞ്ചായത്ത് മുൻ പ്രസിഡൻറ് റേച്ചൽ ബോബൻ, മുൻ വൈസ് പ്രസിഡൻറ് രാജു പുളിമൂട്ടിൽ, ആശ ജയപാലൻ എന്നിവരാണ് രാജിവെച്ചത്. മുൻ പഞ്ചായത്ത് പ്രസിഡൻറ് റെനി സനലും നേരത്തേ പാർട്ടിയിൽനിന്നും രാജിവെച്ചിരുന്നു. പാർട്ടിയിലെ ഏകപക്ഷീയമായ നടപടിയും മുതിർന്ന നേതാക്കളുടെ ഗ്രൂപ്പ്കളിയുടെ ഭാഗവുമായാണ് പഞ്ചായത്ത് അംഗങ്ങളുടെ രാജിയെന്ന് പറയപ്പെടുന്നു. 13 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ കോൺഗ്രസിന് ഒൻപത് അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഇതിൽ നാല് അംഗങ്ങൾ പാർട്ടിയിൽനിന്നും രാജിവെച്ചതോടെ യു.ഡി.എഫിന് പഞ്ചായത്ത് ഭരണം നഷ്​ടമാകാൻ സാധ്യതയേറി. പഞ്ചായത്തിലെ മുതിർന്ന നേതാവായ പി.ജെ. കുര്യ​ൻെറ ഇടപെടലാണ് പാർട്ടിയുടെ തകർച്ചക്ക് കാരണമെന്ന് ഒരുവിഭാഗം ആരോപിക്കുന്നു. പാർട്ടിക്കുള്ളിൽ ഗ്രൂപ് കളി തുടങ്ങിയിട്ട് ഏറെ നാളുകൾ ആയിരുന്നു. അത് മറനീക്കി പുറത്തായതോടെ പഞ്ചായത്തിൽ കോൺഗ്രസി​ൻെറ തകർച്ചക്ക് കാരണമാകുമെന്നാണ്​ വിലയിരുത്ത​െപ്പടുന്നത്​. എസ്​.ഡി.പി.ഐ മാര്‍ച്ച് നടത്തി മല്ലപ്പള്ളി: ചാലാപ്പള്ളി കോട്ടാങ്ങല്‍ പാടിമണ്‍ ബി.എം.ബി.സി പദ്ധതിയില്‍ ഉള്‍പെടുത്തിയ റോഡ് നിര്‍മാണത്തിലെ അപാകതകളും അശാസ്ത്രീയതയും പരിഹരിക്കണമെന്നും കോടികളുടെ അഴിമതിക്ക് കളമൊരുക്കുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് എസ്​.ഡി.പി.ഐ കോട്ടാങ്ങല്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മല്ലപ്പള്ളി പി.ഡബ്ലിയു.ഡി ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് സിവില്‍ സ്‌റ്റേഷന്‍ പരിസരത്ത് പൊലീസ് തടഞ്ഞു. എസ്​.ഡി.പി.ഐ കോട്ടാങ്ങല്‍ പഞ്ചായത്ത് പ്രസിഡൻറ് അഷ്‌റഫ് പേഴുംകാട്ടില്‍ അധ്യക്ഷത വഹിച്ചു. പാര്‍ട്ടി ജില്ല പ്രസിഡൻറ് അന്‍സാരി എനാത്ത് ഉദ്ഘാടനം ചെയിതു. റാന്നി മണ്ഡലം പ്രസിഡൻറ് ഷാനവാസ് കോട്ടാങ്ങല്‍, സെക്രട്ടറി നിസാം സംസാരിച്ചു. കോവിഡ് 19 താലൂക്കിൽ മൂന്ന് റേഷൻ കടകൾ അടച്ചു മല്ലപ്പള്ളി: കോവിഡ് 19 ബാധിതർ കടയിൽ സന്ദർശനം നടത്തിയതിനെ തുടർന്ന് താലൂക്കിൽ മൂന്ന് റേഷൻ കടകളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തി. കോട്ടാങ്ങൽ പഞ്ചായത്തിലെ എ.ആർ.ഡി നമ്പർ 15, എഴുമറ്റൂർ പഞ്ചായത്തിലെ എ.ആർ.ഡി നമ്പർ 44 എന്നിവിടങ്ങളിൽ കോവിഡ് ബാധിതർ സന്ദർശിച്ചതിനെ തുടർന്നും പുറമറ്റം പഞ്ചായത്തിലെ എ.ആർ.ഡി നമ്പർ 84 റേഷൻ കടയിലെ സെയിൽസ്മാൻ നിരീക്ഷണത്തിലുള്ള ആളുമായി സമ്പർക്കം ഉണ്ടായതിനെ തുടർന്നുമാണ് താൽക്കാലികമായി നിർത്തിയത്. ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായ മറ്റു റേഷൻ കടകളിൽനിന്ന് റേഷൻ വാങ്ങാവുന്നതാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.