മുൾമുനയിൽ തിരുവല്ല

തിരുവല്ല: കമ്പത്തുനിന്നും പച്ചക്കറിയുമായി എത്തിയ പിക്അപ് ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഭയാശങ്കയുടെ . സമൂഹ വ്യാപനം തടയുന്നതി​ൻെറ ഭാഗവായി എം.എൽ.എയുടെ നേതൃത്വത്തിൽ അടച്ചുപൂട്ടിയ തിരുവല്ല രാമപുരം പച്ചക്കറി മാർക്കറ്റിലെ ഹോൾ സെയിൽ കടകളിൽനിന്ന്​ പച്ചക്കറികൾ കടത്തിയതടക്കമുള്ള സംഭവങ്ങളാണ് സ്ഥിതി രൂക്ഷമാക്കിയിരിക്കുന്നത്. തിങ്കളാഴ്ച വൈകീട്ട് ആറരയോടെ അടപ്പിച്ച കടകളിൽനിന്നുമാണ് രാത്രി പത്തരയോടെ പിക്അപ്പിൽ സാധനങ്ങൾ കടത്തിയത്. ഇതിനുപിന്നാലെ രാമപുരം മാർക്കറ്റ് ഉൾപ്പെടുന്ന നഗരസഭ പാലിയേക്കര 33ാം വാർഡും മണിപ്പുഴ ഉൾപ്പെടെ കാവുംഭാഗം 28ാം വാർഡും കണ്ടെയ്ൻമൻെറ് സോണായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്. ഇതി​ൻെറ ഭാഗമായി രാമപുരം മാർക്കറ്റിനും മണിപ്പുഴ വഴിയോര കച്ചവടകേന്ദ്രത്തിനും 500 മീറ്ററിനുള്ളിലുള്ള കാവുംഭാഗത്തെയും ചന്തക്കടവിലെയും ഹോട്ടലുകൾ അടക്കമുള്ള മുഴുവൻ കച്ചവടസ്ഥാപനങ്ങളും അടപ്പിച്ചു. രാമപുരം മാർക്കറ്റും പരിസരവും നഗരസഭ കെട്ടിടവും അന്​നിശമന സേനയുടെയും ആരോഗ്യവിഭാഗത്തി​ൻെറയും നേതൃത്വത്തിൽ അണുമുക്തമാക്കി. മാർക്കറ്റിനോട് ചേർന്നുള്ള എസ്​.ബി.ഐയുടെ എ.ടി.എം കൗണ്ടറും അടപ്പിച്ചു. രാമപുരം മാർക്കറ്റിലേക്കടക്കം പച്ചക്കറികൾ എത്തിച്ച പിക്​അപ് ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തിങ്കളാഴ്ച വൈകീട്ട് ആറരയോടെ അടപ്പിച്ച കടകളിൽനിന്നുമാണ് രാത്രി പത്തരയോടെ പച്ചക്കറികൾ പിക്​അപ്പിൽ പൊടിയാടിയിലെയും മണിപ്പുഴയിലിലെയും ചെറുകിട പച്ചക്കറി കടകളിലേക്ക് മറ്റിയത്. രാമപുരം മാർക്കറ്റിലെ ഹോൾ സെയിൽ കടയിൽനിന്ന്​ സാധനങ്ങൾ എത്തിച്ച പൊടിയാടിയിലെ അമൃത വെജിറ്റബിൾ സ്​റ്റോർ നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.ജി. സുനിൽകുമാറി​ൻെറ നേതൃത്വത്തിൽ ചൊവ്വാഴ്ച പുലർച്ച തന്നെ അടപ്പിച്ചിരുന്നു. ഈ സ്ഥാപനത്തി​ൻെറ ഉടമയോടും ജീവനക്കാരോടും നിരീക്ഷണത്തിൽ പോകാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ പൊടിയാടിയിലെ മുഴുവൻ പച്ചക്കറിക്കടകളിലും ആരോഗ്യവിഭാഗത്തി​ൻെറ നേതൃത്വത്തിൽ പരിശോധനകളും ആരംഭിച്ചിട്ടുണ്ട്. നെടുമ്പ്രം ഗ്രാമപഞ്ചായത്തി​ൻെറ ഈ നടപടിക്ക് പിന്നാലെ മണിപ്പുഴയിലെ വഴിയോര പച്ചക്കറി കച്ചവട കേന്ദ്രങ്ങൾ മുഴുവൻ നഗരസഭയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച പൊളിച്ചുനീക്കുകയും ചെയ്തിരുന്നു. രാമപുരം മാർക്കറ്റിലെയും മണിപ്പുഴയിലെ വഴിയോര കച്ചവട കേന്ദ്രത്തിലെയും സ്ഥാപന ഉടമകളും ജീവനക്കാരുമുൾപ്പടെ 23പേരെ നിരീക്ഷണത്തിലാക്കി. തിരുവല്ല മാർക്കറ്റിൽ അടക്കം കമ്പത്തുനിന്ന്​ എത്തിയ പിക്​അപ്പിൽനിന്ന്​ പച്ചക്കറി ഇറക്കിയ ലോഡിങ് തൊഴിലാളികളുടെയും മറ്റുള്ളവരുടെയും സമ്പർക്കപ്പട്ടിക തയാറാക്കുന്ന നടപടികൾക്കും ആരോഗ്യവിഭാഗം നീക്കം ആരംഭിച്ചിട്ടുണ്ട്. കമ്പത്തുനിന്നും പച്ചക്കറി എത്തിച്ച പിക്അപ്പ് വാനി​ൻെറ ഡ്രൈവറും കമ്പം കൂടല്ലൂർ സ്വദേശിയായുമായ 22 കാരനാണ് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. തുടർന്നാണ് മാത്യു ടി.തോമസ് എം.എൽ.എയുടെയും നഗരസഭ ചെയർമാൻ ആർ. ജയകുമാറി​ൻെറയും സബ്കലക്ടർ വിനയ് ഗോയലി​ൻെറയും ഡിവൈ.എസ്​.പി ടി. രാജപ്പ​ൻെറയും നേതൃത്വത്തിലുള്ള സംഘമെത്തി മാർക്കറ്റും വഴിയോര കച്ചവടകേന്ദ്രങ്ങളും അടപ്പിച്ചത്. ഇക്കഴിഞ്ഞ രണ്ടാംതീയതിയാണ് കോവിഡ് സ്ഥിരീകരിച്ച ഡ്രൈവർ കമ്പത്തുനിന്ന്​ പിക്അപ്പിൽ പച്ചക്കറിയുമായി എത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.