വിദ്യാര്‍ഥികള്‍ക്ക് സ്വീകരണ ചടങ്ങ് നിരോധിച്ചു

പത്തനംതിട്ട: ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് അവരുടെ ഉന്നതവിജയത്തി​ൻെറ അടിസ്ഥാനത്തില്‍ നല്‍കുന്ന ആശംസ ചടങ്ങുകള്‍, അനുമോദന ചടങ്ങുകള്‍, സമ്മാനദാനം, പൊന്നാട അണിയിക്കല്‍, പൂമാലയും ബൊ​െക്കയും കൊടുത്തുകൊണ്ടുള്ള സ്വീകരണങ്ങള്‍ മുതലായവ ദുരന്തനിവാരണ നിയമം 2005 സെക്​ഷന്‍ 34 പ്രകാരം നിരോധിച്ച് കലക്ടര്‍ ഉത്തരവായി. ജില്ലയില്‍ കോവിഡ്-19 സമൂഹവ്യാപന സാധ്യത കണക്കിലെടുത്ത് വിവിധ ദുരന്തപ്രതിരോധ പ്രതികരണ നടപടി സ്വീകരിച്ചുവരുകയാണ്. സുഭിക്ഷകേരളം പദ്ധതിയിലേക്ക് സന്നദ്ധപ്രവര്‍ത്തകരെ ആവശ്യമുണ്ട് പത്തനംതിട്ട: സുഭിക്ഷ കേരളം പദ്ധതിയുടെ പ്രവര്‍ത്തനത്തിന് പഞ്ചായത്ത്, ബ്ലോക്ക്, ജില്ല കൃഷി വികസന ഓഫിസുകളിലേക്കും ജില്ലയിലെ ഫാമുകളിലേക്കും സന്നദ്ധസേവന പ്രവര്‍ത്തകരെ ആവശ്യമുണ്ട്. കാര്‍ഷിക ബിരുദധാരികള്‍, കാര്‍ഷിക ഡിപ്ലോമ, ജൈവകൃഷി ഡിപ്ലോമ, മാനേജ്‌മൻെറ്​ ബിരുദധാരികള്‍, സാമൂഹികസേവന രംഗത്തെ ബിരുദധാരികള്‍, വി.എച്ച്.എസ്.സി സര്‍ട്ടിഫിക്കറ്റുകളുള്ളവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. ആറുമാസമാണ് സേവനകാലാവധി. തെരഞ്ഞെടുക്കപ്പെടുന്നവര്‍ കൃഷിഭവ​ൻെറ വിവിധ പ്രവര്‍ത്തനങ്ങളില്‍ ഉദ്യോഗസ്ഥരുടെ നിര്‍ദേശാനുസരണം പ്രവര്‍ത്തിക്കണം. താൽപര്യമുള്ളവര്‍ ബയോഡേറ്റ കൃഷിഭവന്‍, കൃഷി അസിസ്​റ്റൻറ്​ ഡയറക്ടറുടെ ഓഫിസ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസ് എന്നിവിടങ്ങളില്‍ നല്‍കണം. ഫോണ്‍: 0468 2222597. മത്സ്യകര്‍ഷക അവാര്‍ഡിന് അപേക്ഷിക്കാം പത്തനംതിട്ട: ജില്ലതലത്തില്‍ മികച്ച കര്‍ഷകരെ തെരഞ്ഞെടുക്കുന്നതിന് ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. ശുദ്ധജല കര്‍ഷകന്‍, അക്വാകള്‍ചര്‍ പ്രമോട്ടോര്‍, മത്സ്യകൃഷിയില്‍ മികവ് പുലര്‍ത്തുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനം, നൂതന മത്സ്യകൃഷി വിഭാഗങ്ങളിലെ അവാര്‍ഡിന് 13നകം അപേക്ഷിക്കണം. അപേക്ഷഫോറം ഫിഷറീസ് വകുപ്പ് ജില്ല ഓഫിസില്‍ ലഭിക്കും. ഫോണ്‍: 0468 2223134.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.