ഹര്‍ ഘര്‍ തിരംഗ: ദേശീയ പതാകയുടെ പ്രഭയില്‍ ജില്ല

പത്തനംതിട്ട: സ്വാതന്ത്ര്യത്തിന്‍റെ 75ാം വാര്‍ഷികാഘോഷ ഭാഗമായി സംഘടിപ്പിച്ച ഹര്‍ ഘര്‍ തിരംഗ പ്രചാരണത്തിന് തുടക്കം കുറിച്ച് വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തി. ജില്ലയിലെ വീടുകളും സ്ഥാപനങ്ങളും വിദ്യാലയങ്ങളും പൊതുസ്ഥലങ്ങളും ദേശീയപതാകയുടെ പ്രഭയിൽ തിളങ്ങി. വ്യാപാരി സംഘടനകളുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ വ്യാപാര സ്ഥാപനങ്ങള്‍ അലങ്കരിക്കുകയും ദേശീയപതാക ഉയര്‍ത്തുകയും ചെയ്തു. ആസാദി കാ അമൃത് മഹോത്സവ ഭാഗമായി കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് പത്തനംതിട്ട ജില്ല ഓഫിസിനുകീഴിലെ തൊഴിലാളികള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ രക്തദാനം നടത്തി. ജില്ലതല ഉദ്ഘാടനം കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പത്തനംതിട്ടയില്‍ നിര്‍വഹിച്ചു. പി.എം.എ.വൈ ഗുണഭോക്താവായ ചിറ്റൂര്‍ പാറയില്‍ പുരയിടം മോഹനകുമാരിയുടെ ഭവനത്തിലാണ് കലക്ടര്‍ പതാക ഉയര്‍ത്തിയത്. പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. ------ ഫോട്ടോ അടിക്കുറിപ്പ്- PTL44har ghar thiranga വീടുകളില്‍ ദേശീയപതാക ഉയര്‍ത്തുന്നതിന്‍റെ ജില്ലതല ഉദ്ഘാടനം ചിറ്റൂര്‍ പാറയില്‍ പുരയിടം മോഹനകുമാരിയുടെ ഭവനത്തില്‍ കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.