കേന്ദ്രസർക്കാർ ഓഫിസുകളിലേക്ക് നാളെ മാർച്ച്​

പത്തനംതിട്ട: കേന്ദ്രസർക്കാർ തൊഴിലുറപ്പ് പദ്ധതി തകർക്കുന്നതായി ആരോപിച്ച്​ ബുധനാഴ്ച എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയന്‍റെ നേതൃത്വത്തിൽ തൊഴിലാളികൾ കേന്ദ്രസർക്കാർ ഓഫിസുകളിലേക്ക് മാർച്ചും ധർണയും നടത്തും. തൊഴിലുറപ്പ് പദ്ധതി വിഹിതം കേന്ദ്രസർക്കാർ തുടർച്ചയായി വെട്ടിച്ചുരുക്കുകയാണ്​. സംസ്ഥാനത്ത് കഴിഞ്ഞവർഷം നടത്തിയ പ്രവൃത്തികൾക്ക് ലഭിക്കേണ്ട 800 കോടിയിലധികം ഇനിയും ലഭിച്ചില്ല. ജില്ലയിലെ 11 കേന്ദ്രങ്ങളിലാണ്​ സമരമെന്ന്​ യൂനിയൻ ജില്ല പ്രസിഡന്‍റ്​ ഭദ്രകുമാരിയും സെക്രട്ടറി അഡ്വ. ആർ. സനൽകുമാറും അറിയിച്ചു. ---- പഴകിയ മത്സ്യത്തിന്‍റെ വിൽപന വ്യാപകം പത്തനംതിട്ട: ഭക്ഷ്യസുരക്ഷ വിഭാഗം ജില്ലയിലെ ഷവര്‍മ, ജ്യൂസ് സറ്റാളുകള്‍, മീന്‍ സ്റ്റാളുകള്‍, ശര്‍ക്കര വിൽക്കുന്ന കടകൾ എന്നിങ്ങനെ 77 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. 14 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. മൂന്ന് സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിങ്​ നോട്ടീസ്​ നൽകി. രണ്ട് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. കാലാവധി കഴിഞ്ഞ 80 പാക്കറ്റ് പാലും മൂന്ന് കിലോയുടെ ഉപയോഗിച്ച എണ്ണയും 25 കിലോ പൂത്ത ശര്‍ക്കരയും 15 കിലോ മാങ്ങയും 56 കിലോ മത്സ്യവും പിടിച്ചെടുത്തു. 10 സാമ്പിളുകള്‍ പരിശോധനക്കായി തിരുവനന്തപുരം സർക്കാർ ലാബിലേക്ക് അയച്ചു. ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമം അനുസരിച്ച് പ്രവര്‍ത്തിക്കാതിരുന്ന സ്ഥാപനങ്ങള്‍ക്ക് 72,000 രൂപ പിഴചുമത്തി. കുമ്പഴയിലെ വ്യപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഭക്ഷ്യസുരക്ഷ ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാത്ത അഞ്ച് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. പരിശോധനക്ക്​ ആറന്മുള സര്‍ക്കിള്‍ ഭക്ഷ്യസുരക്ഷ ഓഫിസർ ടി.ആര്‍. പ്രശാന്ത് കുമാർ നേതൃത്വം നൽകി. മത്സ്യവ്യാപാരം നടത്തുന്നവർ ഒരുകിലോ മത്സ്യത്തിന് ഒരുകിലോ ഐസ് എന്ന അനുപാതത്തില്‍ സൂക്ഷിക്കണമെന്ന്​ ഭക്ഷ്യസുരക്ഷ ഓഫിസര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.