ഒറ്റത്തവണ പ്രമാണ പരിശോധന

പത്തനംതിട്ട: ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സെര്‍വന്‍റ്​സ്​ (കാറ്റഗറി നമ്പര്‍ 548/2019) തസ്തികയുടെ 05/2022/ഡി.ഒ.എച്ച് നമ്പര്‍ സാധ്യത പട്ടികയില്‍ ഉള്‍പ്പെട്ടവർക്ക്​ ഈമാസം 26, 27,30 ജൂണ്‍ ഒന്ന്​, രണ്ട്​, മൂന്ന്​, നാല്​, ആറ്​ തീയിതികളില്‍ പത്തനംതിട്ട ജില്ല പി.എസ്.സി ഓഫിസില്‍ നടക്കും. തിരിച്ചറിയല്‍ രേഖ, പ്രായം, വിദ്യാഭ്യാസ യോഗ്യത, ഡിഗ്രി കരസ്ഥമാക്കിയിട്ടില്ല എന്നത് സംബന്ധിച്ച സത്യവാങ്മൂലം, സംവരണാനുകൂല്യം, വെയിറ്റേജ് എന്നിവ തെളിയിക്കുന്നതിനുള്ള രേഖകള്‍ തങ്ങളുടെ ഒ.ടി.ആര്‍ പ്രൊഫൈലില്‍ അപ്‌ലോഡ് ചെയ്തതിന്‍റെ അസ്സല്‍ സഹിതം നിശ്ചിത തീയതിയിലും സമയത്തും വെരിഫിക്കേഷന് നേരിട്ട് ഹാജരാകണം. ഫോണ്‍: 0468 2222665. ----- റവന്യൂ റിക്കവറി: 42 കേസുകൾ തീർപ്പാക്കി പത്തനംതിട്ട: ജില്ല ഭരണകൂടവും ലീഡ് ബാങ്കും സംയുക്തമായി ബാങ്ക് വായ്പ കുടിശ്ശിക നിവാരണമേള ഇലന്തൂര്‍ ബ്ലോക്ക് ഓഫിസില്‍ നടത്തി. ആദ്യദിവസം നടന്ന ടി റിക്കവറി മേളയില്‍ 62കേസുകള്‍ പരിഗണിച്ചു. അതില്‍ 44 കേസുകള്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിപ്രകാരം തീര്‍പ്പ് കല്‍പിച്ചു. മേളയില്‍ വിവിധ ബാങ്കുകള്‍ പലിശയും പിഴപ്പലിശയും ഉള്‍പ്പെടെ കുടിശ്ശിക തുകയില്‍ വലിയ ഇളവുകള്‍ നല്‍കി. കോഴഞ്ചേരി താലൂക്കില്‍ മാത്രം 1,33,90,837 രൂപ കുടിശ്ശിക ഉണ്ടായിരുന്നത് പരമാവധി ഇളവുകളോടെ 58,24,500 രൂപക്ക്​ തീര്‍പ്പ് കല്‍പിച്ചു. കുടിശ്ശിക തുകയില്‍ ഏകദേശം 60 ശതമാനത്തോളം ഇളവുകള്‍ നല്‍കിയാണ് കേസുകള്‍ തീര്‍പ്പാക്കിയത്​. ചൊവ്വാഴ്ച കോന്നി ബ്ലോക്ക് ഓഫിസില്‍ നടക്കുന്ന കോന്നി താലൂക്ക് ബാങ്ക് മേളയിലും പങ്കെടുത്ത് പരമാവധി ഇളവുകള്‍ നേടി കുടിശ്ശികകള്‍ തീര്‍പ്പാക്കണമെന്ന് പത്തനംതിട്ട ആര്‍.ആര്‍ തഹസില്‍ദാര്‍ അറിയിച്ചു. ------ വിമുക്ത ഭടന്മാര്‍ക്ക് രജിസ്ട്രേഷന്‍ പുതുക്കാം പത്തനംതിട്ട: വിവിധ കാരണങ്ങളാല്‍ 2000 ജനുവരി ഒന്നുമുതല്‍ 2021 ആഗസ്റ്റ് 31 വരെ രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് തനത് സീനിയോറിറ്റി നിലനിര്‍ത്തി രജിസ്ട്രേഷന്‍ പുതുക്കുന്നതിന് അവസരം നീട്ടിനൽകി. 2022 ഫെബ്രുവരി 15 മുതല്‍ ഏപ്രില്‍ 30 വരെ അനുവദിച്ചിരുന്ന സമയം മേയ് 31 വരെ നീട്ടിയതായി ജില്ല സൈനികക്ഷേമ ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 0468 2961104.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.