മങ്കര: കൈത്താങ്ങുമായി മൗണ്ട് സീന എത്തിയേതാടെ, പതിറ്റാണ്ടുകൾ മണ്ണെണ്ണ വിളക്കിനെ ആശ്രയിച്ച കുഞ്ഞുവിെൻറ വീട്ടിൽ വൈദ്യുതിയെത്തി. ഒറ്റമുറി കൂരയിലാണ് മങ്കര കാരാട്ടുപറമ്പ് സ്വദേശി കുഞ്ഞുവും (76) മകനും മരുമകളും കുട്ടിയുമടക്കം കുടുംബം കഴിയുന്നത്. കൂലിപ്പണിയെടുത്താണ് ഇവരുടെ ജീവിതം. മാറി മാറി വന്ന ജനപ്രതിനിധികൾക്ക് മുന്നിൽ ആവശ്യമുന്നയിച്ചെങ്കിലും നിരാശയായിരുന്നു ഫലമെന്ന് ഇവർ പറയുന്നു.
സാമൂഹിക പ്രവർത്തകരായ ശരീഫ് മങ്കര, ശംസുദ്ദീൻ മാങ്കുറുശ്ശി എന്നിവർ ശ്രദ്ധയിൽപെടുത്തിയതോടെ സാമ്പത്തിക സഹായം മൗണ്ട് സീന ഏറ്റെടുക്കുകയായിരുന്നു. വീട്ടിലേക്ക് ഫാനും മൗണ്ട് സീന നൽകി. സി.ഇ.ഒ അബ്ദുൽ അസീസ് സ്വിച്ച് ഓൺ ചെയ്തു. മൗണ്ട് സീന മാനേജർ സലാം, ശംസുദ്ദീൻ പത്തിരിപ്പാല, രാമചന്ദ്രൻ ഊട്ടുപുലാക്കൽ, ശംസുദ്ദീൻ മാങ്കുറുശ്ശി, ശരീഫ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.