പോക്സോ കേസിലെ ഇരയായ കുട്ടിയെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയി

പാലക്കാട്: പോക്സോ കേസിലെ ഇരയായ 11 വയസ്സുള്ള കുട്ടിയെ മുത്തശ്ശിയുടെ പക്കൽനിന്ന് ബന്ധുക്കൾ ചേർന്ന് തട്ടിക്കൊണ്ടുപോയി. ഞായറാഴ്ച വൈകീട്ട് നാലോടെ കുട്ടി താമസിക്കുന്ന സ്ഥലത്തെത്തി പിതാവും മാതാവും ഉൾപ്പെടയുള്ള ബന്ധുക്കൾ ചേർന്നാണ് ബലപ്രയോഗം നടത്തി കടത്തിക്കൊണ്ടുപോയത്.

നമ്പർ പ്ലേറ്റ് മാറ്റി‍യ വഹനത്തിലാണ് കുട്ടിയെ കൊണ്ടുപോകാനെത്തിയവർ വന്നത്. കോടതി ഉത്തരവുപ്രകാരം കുട്ടി മുത്തശ്ശി, വലിയമ്മ എന്നിവരോടൊപ്പമാണ് താമസിക്കുന്നത്. തട്ടിക്കൊണ്ടുപോകലിന് കൂട്ടുനിന്ന ബന്ധുക്കളിൽ ആറുപേരെ പാലക്കാട് സൗത്ത് പൊലീസ് അറസ്റ്റു ചെയ്തു. ഈ കേസിന്റെ വിചാരണ പോക്സോ കോടതിയിൽ ജൂലൈ 16 മുതൽ ആരംഭിക്കുന്നുണ്ട്.

കേസിലെ വിചാരണക്ക് മുമ്പായി കുട്ടിയെ സ്വധീനിക്കാനായിരിക്കും കൊണ്ടുപോയതെന്ന് പൊലീസ് സംശയിക്കുന്നു. കുട്ടിക്ക് മാതാപിതാക്കളുടെ കൂടെ പോകാൻ താൽപര്യമില്ല. കുട്ടിയെയും മാതാപിതാക്കളെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

Tags:    
News Summary - Child victim of POCSO case kidnapped by relatives

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.