339 പേരു​െട പരിശോധന ഫലം നെഗറ്റീവ്

339 പേരു​െട പരിശോധന ഫലം നെഗറ്റിവ് എടപ്പാൾ: ശുകപുരം, എടപ്പാൾ ആശുപത്രികളിൽ നടത്തിയ 339 പേരുടെ ആൻറി ബോഡി പരിശോധന നെഗറ്റിവ്. വ്യാഴാഴ്ച രാത്രി ഏഴുമണിയോടെ പുറത്തുവന്ന ഫലമാണിത്. ശുകപുരം ആശുപത്രിയിലെ ഡോക്ടർമാർ, രോഗികൾ, മറ്റ്​ ജീവനക്കാർ എന്നിവരടങ്ങിയ ആകെ ശേഖരിച്ച 200 പേരുടെയും എടപ്പാൾ ആശുപത്രിയിലെ 139 പേരുടെയും ഫലമാണ് നെഗറ്റിവായത്. ഇതിൽ മൂന്നുപേരുടെ ആൻറി ബോഡി പരിശോധന ഫലത്തിൽ സംശയം തോന്നിയതിനാൽ മഞ്ചേരി മെഡിക്കൽ കോളജിലെത്തിച്ച് സ്രവ പരിശോധന നടത്തി. ഇവരുടെ ഫലം അടുത്ത ദിവസങ്ങളിൽ അറിയാം. ഇനി എടപ്പാൾ ആശുപത്രിയിലെ 170 പേരുടെ ഫലം കൂടി വരാനുണ്ട്. കഴിഞ്ഞദിവസം എടപ്പാൾ ആശുപത്രിയിലെ കുട്ടികളുടെ വിഭാഗം ഡോക്ടറുമായി സമ്പർക്കം പുലർത്തിയ 163 പേരുടെ ഫലം നെഗറ്റിവായിരുന്നു. ഇതിനുപുറമെ വട്ടംകുളം പി.എച്ച്.സിയിലെ 35 ആരോഗ്യ പ്രവർത്തകരുടെ സ്രവ പരിശോധന ഫലം അടുത്ത ദിവസങ്ങളിൽ വരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.