ലക്കിടി-പേരൂരിൽ 24 പേർക്ക്

ഒറ്റപ്പാലം: താലൂക്കാശുപത്രിയിൽ നടന്ന ആൻറിജൻ പരിശോധനയിൽ സ്വകാര്യ സ്ഥാപനത്തിലെ 11 ജീവനക്കാർ ഉൾ​െപ്പടെ 24 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ലക്കിടി-പേരൂർ പഞ്ചായത്ത് പരിധിയിലെ സ്വകാര്യ സ്ഥാപനത്തിലെ 11പേർക്കാണ് രോഗബാധ കണ്ടെത്തിയത്. ഈസ്​റ്റ്​ ഒറ്റപ്പാലം സ്വദേശികളായ മൂന്ന് പേർ, നെല്ലിക്കുറുശ്ശി സ്വദേശികളായ അഞ്ച് പേർ, കോതകുറുശ്ശി സ്വദേശികളായ രണ്ട് പേർ, തൃശൂർ പുത്തൂർ, അകലൂർ, വീരമംഗലം സ്വദേശികൾക്കുമാണ് കോവിഡ് പോസിറ്റിവ് സ്​ഥിരീകരിച്ചത്. 70 പേരിൽ 46 പേരുടെ പരിശോധന ഫലം നെഗറ്റിവാണ്. ചെമ്മണാം പതി കോളനിയിലേക്ക് റോഡ് നിർമിക്കണം -രമ്യ ഹരിദാസ് ആലത്തൂർ: മുതലമട പഞ്ചായത്തിലെ ചെമ്മണംപതി ആദിവാസി കോളനിയിലേക്ക് റോഡ് നിർമിക്കണമെന്ന് രമ്യ ഹരിദാസ് എം.പി. വനത്തിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് റോഡ് അത്യാവശ്യമാണെന്നും അടിയന്തരമായി ഇക്കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഇടപെടണമെന്നും എം.പി ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.