സീതാർകുണ്ട് വ്യൂ പോയൻറ്​: കൂടുതൽ നിയന്ത്രണങ്ങളുമായി പൊലീസ്

നെല്ലിയാമ്പതി: കഴിഞ്ഞ ദിവസം രണ്ട് യുവാക്കൾ കൊക്കയിലേക്ക് മറിഞ്ഞ് അപകടമുണ്ടായ സീതാർകുണ്ട് വ്യൂ പോയൻറിൽ പാടഗിരി പൊലീസി​ൻെറ നേതൃത്വത്തിൽ സന്ദർശകർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അപകടത്തിൽ ഒരാൾ മരിച്ചിരുന്നു. അപകടകരമായ പ്രദേശങ്ങളിലേക്ക് സന്ദർശകരെ കടത്തിവിടുന്നില്ലെന്ന് പൊലീസ്‌ അറിയിച്ചു. ഇതിനായി അവിടെ സൂചനാ ബോർഡും ബാരിക്കേഡും സ്ഥാപിച്ചിട്ടുണ്ട്. സന്ദർശകർക്ക് എത്താമെങ്കിലും നെല്ലിമരത്തിനടുത്തുള്ള അപകടകരമായ ഭാഗങ്ങളിലേക്ക് മാത്രമാണ് നിയന്ത്രണ മെന്ന് പാടഗിരി പൊലീസ് പറഞ്ഞു. അപകടങ്ങൾ തുടർക്കഥയാവുന്ന നെല്ലിയാമ്പതിയിൽ സന്ദർശകർക്ക് സുരക്ഷിതത്വം എന്നത് ഏറെക്കാലത്തെ ആവശ്യമായിരുന്നു pew seatharkund റോഡു പണിയും അനധികൃത പാർക്കിങ്ങും പെരിങ്ങോട്ടുകുറിശ്ശിയിൽ ഗതാഗതക്കുരുക്ക് രൂക്ഷം പെരിങ്ങോട്ടുകുറുശ്ശി: റോഡുപണിയും പാതക്കിരുവശങ്ങളിലെ അനധികൃത പാർക്കിങ്ങും പെരിങ്ങോട്ടുകുറുശ്ശിയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു. കോട്ടായി-പെരിങ്ങോട്ടുകുറുശ്ശി റോഡ് പണി തുടങ്ങിയിട്ട് രണ്ടു മാസമായി. റോഡ് പണിയുടെ ഭാഗമായി ജങ്​ഷനിൽ അഴുക്കുചാൽ പൊളിച്ചിട്ടിരിക്കുകയാണ്. ഇത് ഗതാഗതപ്രശ്നം ഉണ്ടാക്കുന്നുണ്ട്. ഇതിന്​ പുറമെ പാതയുടെ രണ്ടു വശങ്ങളിലും വാഹനങ്ങൾ നിറുത്തിയിടുന്നുണ്ട്. ബസ് അടക്കമുള്ള വാഹനങ്ങൾ കടന്നു പോകാൻ ഏറെ പ്രയാസപ്പെടുന്നതായി നാട്ടുകാർ പറഞ്ഞു. ചെർപ്പുളശ്ശേരി നഗരസഭ: ഇസ്ഹാഖ് പാർലമൻെററി പാർട്ടി നേതാവ്​ ചെർപ്പുളശ്ശേരി: നഗരസഭയിലെ യു.ഡി.എഫ് പാർലമൻെററി പാർട്ടി നേതാവായി കെ.എം. ഇസ്ഹാഖിനെയും ഉപനേതാവായി മൊയ്തീൻ കുട്ടി പാറക്കത്തൊടിയേയും കൺവീനറായി ശ്രീലജ വാഴക്കുന്നത്തിനേയും തെരഞ്ഞെടുത്തു. ജില്ല മുസ്​ലിം ലീഗ് സെക്രട്ടറി കെ.കെ.എ. അസീസ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് പി.പി. വിനോദ് കുമാർ, നിയോജക മണ്ഡലം കൺവീനർ ടി. ഹരിശങ്കർ, എം. അബ്​ദുൽ റഷീദ്, പി. വാപ്പുട്ടി ഹാജി, എൻ.കെ.എം. ബഷീർ, വി.ജി. ദിപേഷ്, കെ. മനോജ്, പി. സുബീഷ്, സി.എ. ബക്കർ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.