കുഴൽ കിണർ നിർമാണം വ്യാപകം

കൊടുവായൂർ: വേനൽ ശക്തമാകും മുമ്പേ കുഴൽ കിണറുകൾ വർധിക്കുന്നു. മാർച്ച് മുതൽ ആരംഭിക്കുന്ന കുഴൽ കിണർ നിർമാണമാണ് നിലവിൽ ഒരുനിയന്ത്രണമില്ലാതെ വ്യാപിച്ചുകൊണ്ടിരിക്കുന്നത്. കൊടുവായൂർ, കൊല്ലങ്കോട്, പുതുനഗരം, പട്ടഞ്ചേരി, പെരുവെമ്പ്, എലവഞ്ചേരി എന്നീ പ്രദേശങ്ങളിലാണ് അനിയന്ത്രിതമായി കുഴൽ കിണറുകൾ വ്യാപകമായിട്ടുള്ളത്. കഴിഞ്ഞവർഷത്തേക്കാൾ ഇത്തവണ ജലക്ഷാമം ഉണ്ടാകുമെന്ന ഭീതിയിലാണ് കുഴൽകിണറുകൾ കൂടുതലായി കുഴിക്കുന്നത്. ചില പ്രദേശങ്ങളിൽ ഇത് ഭൂഗർഭജലവിധാനം കൂടുതൽ തഴാൻ ഇടയാക്കിയിട്ടുണ്ട്. കൊല്ലങ്കോട് മേഖലയിൽ കുഴൽകിണറുകൾ വർധിച്ചത് കിണറുകളിലെ വെള്ളം വറ്റാൻ കാരണമാകുന്നതായി നാട്ടുകാർ പഞ്ചായത്തിൽ പരാതി നൽകി. കൃഷിയാവശ്യത്തിനായി വൻതോതിൽ ഭൂഗർഭ ജലം ഊറ്റുന്നതാണ് പ്രശ്നങ്ങൾക്ക് വഴിവെക്കുന്നത്. 24 മണിക്കൂറും സൗജന്യ വൈദ്യുതി ഉപയോഗിച്ച് വെള്ളമൂറ്റുന്നവർ കൊടുവായൂരിലും പെരുവെമ്പിലും വർധിച്ചതിനാൽ മിനി കുടിവെള്ള പദ്ധതികളും നിശ്ചലമാകുമെന്ന ഭീതിയിലാണ് നാട്ടുകാർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.