അധികാരത്തെ ഭ്രാന്തായി എടുക്കരുത്: കെ.എം. ഷാജി എം.എൽ.എ

നാദാപുരം: അധികാരത്തെ ഭ്രാന്തായി എടുക്കരുതെന്നും അധികാരം വിട്ടൊഴിയാൻ ധൈര്യമുള്ളവന് മാത്രമേ അധികാരത്തിൽ ശോഭിക്കാൻ സാധിക്കൂവെന്നും മുസ്​ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി എം.എൽ.എ പറഞ്ഞു. യു.ഡി.എഫ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. അധികാരം ഇല്ലെങ്കിൽ നിൽക്കാനാകില്ല എന്ന ചിന്ത ലീഗ് നേതാക്കൾക്ക് ഒരിക്കലുമുണ്ടായിരുന്നില്ല. മത്സരിക്കലും ജയിക്കലുമല്ല രാഷ്​ട്രീയ ഉത്തരവാദിത്തം. പുറത്തു നിൽക്കുന്നവനും ഒരുപാട് ഉത്തരവാദിത്തമുണ്ട്. ജനങ്ങൾ അറിഞ്ഞുകൊണ്ട് തെരഞ്ഞെടുക്കുമ്പോൾ ഉത്തരവാദിത്തങ്ങൾ കൂടുകയാണെന്നും ഷാജി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.