തൊഴിലധിഷ്ഠിത വിദ്യാഭ്യാസ വകുപ്പ്​ നിയമനങ്ങൾ താൽക്കാലികമായി നിർത്തി

പാലക്കാട്: വൊക്കേഷനൽ ടീച്ചർ, വൊക്കേഷനൽ ഇൻസ്ട്രക്ടർ, ലാബ് ടെക്നിക്കൽ അസിസ്​റ്റൻറ്​ തസ്തികകളിലേക്കുള്ള നിയമന നടപടികൾ താൽക്കാലികമായി നിർത്തിവെച്ചതായി പി.എസ്​.സി, സംസ്ഥാന മനുഷ്യാവകാശ കമീഷനെ അറിയിച്ചു. റാങ്ക് ലിസ്​റ്റ്​ പ്രസിദ്ധീകരിക്കാനുള്ള കാലതാമസത്തിനെതിരെ ഉദ്യോഗാർഥികൾ സമർപ്പിച്ച പരാതിയെ തുടർന്ന്​ നൽകിയ റിപ്പോർട്ടിലാണ്​ പി.എസ്.സി സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്. തൊഴിലധിഷ്ഠിത ഹയർ സെക്കൻഡറി സ്കൂളുകളിൽ ദേശീയ നയത്തി​ൻെറ അടിസ്ഥാനത്തിൽ പുതിയ പാഠ്യപദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്​. ഇതിനനുസൃതമായ തസ്തികകൾ നിശ്ചയിക്കുന്നതുവരെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ വകുപ്പിലെ വിവിധ തസ്തികകളിലേക്കുള്ള നിയമനം നിർത്തിവെക്കാൻ പൊതുവിദ്യാഭ്യാസ സെക്രട്ടറി ആവശ്യപ്പെട്ടതായി പി.എസ്.സി സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.