സി.പി.എം സ്ഥാനാർഥികളെ തിങ്കളാഴ്ച പ്രഖ്യാപിച്ചേക്കും

​ഷൊർണൂർ: സി.പി.എം സ്ഥാനാർഥികളെ ഇന്ന്​ പ്രഖ്യാപിച്ചേക്കും ഷൊർണൂർ: ഷൊർണൂർ നഗരസഭയിലെ . തെരഞ്ഞെടുപ്പിന് കൂടുതൽ ദിവസങ്ങളില്ലെന്നിരിക്കെ ഇനിയും നീട്ടിയാൽ പാർട്ടിക്കത് ഏറെ ദോഷമാവും എന്ന വിലയിരുത്തലുണ്ട്. ഇപ്പോൾ തന്നെ പത്തി താഴ്ത്തിക്കിടന്ന വിഭാഗീയത ഉയിർത്തെഴുന്നേറ്റ മട്ടാണ്. സ്ഥാനാർഥി പട്ടിക തിങ്കളാഴ്ച പുറത്തിറക്കുമെന്ന് ഏരിയ സെക്രട്ടറി എസ്. കൃഷ്ണദാസ് പ്രതീക്ഷ പ്രകടിപ്പിച്ചു. നേര​േത്ത ഏരിയ കമ്മിറ്റി അംഗീകരിച്ച പട്ടികയിൽ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ മത്സരരംഗത്ത് ഒരു കാരണവശാലും ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയ എം.കെ. ജയപ്രകാശ് ഞായറാഴ്ച നിലപാടിൽ അയവ് വരുത്തിയിട്ടുണ്ട്. ആലോചിച്ച് തീരുമാനമെടുക്കുമെന്നാണ് പുതിയ നിലപാട്. സി.പി.എമ്മി​ൻെറ അധ്യക്ഷ സ്ഥാനാർഥിയാണ് ജയപ്രകാശ്. വയോദമ്പതികളുടെ കൊലപാതകത്തിന് നാല്​ വയസ്സ്; ഇരുട്ടിൽതപ്പി പൊലീസ് ശ്രീകൃഷ്ണപുരം: കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്തിലെ കണ്ണുകുർശ്ശിയിൽ വയോദമ്പതികളുടെ കൊലപാതകം നടന്ന് നാലുവർഷം പിന്നിടുമ്പോഴും പ്രതികൾക്കായുള്ള സൂചന പോലും ലഭിച്ചില്ല. 2016 നവംബർ 15നാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. വടക്കേക്കര ചീരപ്പത്ത് ഗോപാലകൃഷ്ണൻ, ഭാര്യ തങ്കമണി എന്നിവരാണ് വീടിനുള്ളിൽ കൊലപ്പെട്ടത്. പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് നിരവധി സമരങ്ങളാണ് നടന്നത്. പ്രാഥമിക അന്വേഷണത്തിൽ വന്ന പിഴവുകൾ പ്രതികൾക്ക് അനുകൂലമായതായി സംയുക്ത സമര സമിതി ആരോപിച്ചു. പ്രതികളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് കടമ്പഴിപ്പുറം ആശുപത്രി ജങ്​ഷനിൽ പ്രതിഷേധ സംഗമവും പ്രതിഷേധ ബൈക്ക് റാലിയും സംഘടിപ്പിച്ചു. വി.കെ. ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്തു. സമരസമിതി കൺവീനർ യു. ഹരിദാസൻ വൈദ്യർ അധ്യക്ഷത വഹിച്ചു. സമരസമിതി പ്രസിഡൻറ്​ ഞെട്ടത്ത് കേശവൻ, പി.എ. തങ്ങൾ, വി.എൻ. കൃഷ്ണൻ, ആരപ്പത്ത് ബാലകൃഷ്ണൻ, എം. രാമകൃഷ്ണൻ, മോഹൻദാസ് എടിയത്ത്, സന്തോഷ് കൊല്യാനി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.