ഇന്ദിര ഗാന്ധി അനുസ്മരണം

ഒറ്റപ്പാലം: മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ ഇന്ദിര ഗാന്ധി രക്തസാക്ഷി ദിനത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി സത്യൻ പെരുമ്പറക്കോട് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്​​ പ്രസിഡൻറ്​ എൻ.കെ. ജയരാജൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ. പി. സരിൻ, ബ്ലോക്ക് കോൺഗ്രസ്​ സെക്രട്ടറിമാരായ എൻ.കെ. കൃഷ്ണൻകുട്ടി, ഉസ്മാൻ കരണംകോട്, അജിത് മൂലയിൽ, യൂത്ത് കോൺഗ്രസ്​ നിയോജകമണ്ഡലം പ്രസിഡൻറ്​ വി.കെ. ജഗദീഷ്, മണ്ഡലം കോൺഗ്രസ്​ ഭാരവാഹികളായ മുഹമ്മദലി നാലകത്ത്, ജഗദിഷ് ശങ്കർ, പ്രവാസി കോൺഗ്രസ്​ മണ്ഡലം പ്രസിഡൻറ്​ മുഹമ്മദ്‌ നിസാർ, ജാഫർ നാലകത്ത്, ജിതേഷ് തുടങ്ങിയവർ സംസാരിച്ചു. pew indira3 ഒറ്റപ്പാലം മണ്ഡലം കോൺഗ്രസ്​ കമ്മിറ്റി നടത്തിയ ഇന്ദിര ഗാന്ധി അനുസ്മരണ യോഗം ഡി.സി.സി ജനറൽ സെക്രട്ടറി സത്യൻ പെരുമ്പറക്കോട് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.