സീറ്റ്​ ചർച്ച: മണ്ണാർക്കാട്ട് സി.പി.എം-^സി.പി.ഐ ഭിന്നത രൂക്ഷം; യു.ഡി.എഫിലും വിള്ളൽ

സീറ്റ്​ ചർച്ച: മണ്ണാർക്കാട്ട് സി.പി.എം--സി.പി.ഐ ഭിന്നത രൂക്ഷം; യു.ഡി.എഫിലും വിള്ളൽ മണ്ണാർക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ണാർക്കാട് മേഖലയിലെ മിക്ക പഞ്ചായത്തുകളിലും ഇടതുമുന്നണിയിൽ തർക്കം രൂക്ഷം. കുമരംപുത്തൂർ, തെങ്കര, മണ്ണാർക്കാട്, കാഞ്ഞിരപ്പുഴ എന്നിവിടങ്ങളിൽ തർക്കം നിലനിൽക്കുന്നുണ്ട്. സംവരണ വാർഡുകളുടെ നറുക്കെടുപ്പ് കഴിഞ്ഞപ്പോൾ നേര​േത്ത മത്സരിച്ച പലരുടെയും വാർഡുകൾ വനിത സംവരണം ആയതോടെയാണ് സീറ്റുകൾ സംബന്ധിച്ചുള്ള തർക്കം രൂക്ഷമായത്. കുമരംപുത്തൂരിൽ സി.പി.ഐ കഴിഞ്ഞ തവണ മത്സരിച്ച് വിജയിച്ച വാർഡുകളിൽ നിലവിൽ സി.പി.എം അവകാശവാദം ഉന്നയിക്കുകയും ചർച്ചകൾ കൂടാതെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. ഇതോടെ മുന്നണിയിലല്ലാതെ സി.പി.ഐ--സി.പി.എം മത്സരത്തിനുള്ള സാധ്യതയാണുള്ളത്. കുമരംപുത്തൂരിൽ യു.ഡി.എഫിലും പ്രശ്നങ്ങൾ ഉണ്ട്. നിലവിൽ മുസ്​ലിം ലീഗ് പഞ്ചായത്ത് അംഗമായ മുൻ യൂത്ത് ലീഗ് മണ്ഡലം പ്രസിഡൻറ്​ അർസൽ എരേരത്ത് പാർട്ടിയുമായി ഇടഞ്ഞ്​ ഇടത് പാളയത്തിലെത്തിയ സ്ഥിതിയാണ്​​. യു.ഡി.എഫിൽ കോൺഗ്രസുമായുള്ള സീറ്റ് ധാരണ ആയിട്ടില്ല എന്ന് മാത്രമല്ല സി.എം.പിയുമായും തർക്കം നിലനിൽക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.