ഗവ. പ്രസിലെ മെഷർമെൻറ്​ ബുക്കുകൾ കാണാതായ സംഭവം: നടപടിയായില്ല

ഗവ. പ്രസിലെ മെഷർമൻെറ്​ ബുക്കുകൾ കാണാതായ സംഭവം: നടപടിയായില്ല ഷൊർണൂർ: ഗവ. പ്രസിൽ നിന്നും മെഷർമൻെറ്​ ബുക്കുകൾ കാണാതായ സംഭവത്തിൽ പ്രാഥമികാന്വേഷണ റിപ്പോർട്ട് നൽകിയിട്ടും നടപടിയായില്ല. അച്ചടി വകുപ്പ് ഡയറക്ടറുടെ നിർദേശത്തെ തുടർന്ന് ഷൊർണൂർ പ്രസ് സൂപ്രണ്ട് ടി. വീരാൻ, ജനറൽ ഫോർമാൻ അജയഘോഷ് എന്നിവരാണ് പ്രാഥമികാന്വേഷണം നടത്തിയത്. നഷ്​ടപ്പെട്ട ബുക്കുകൾക്ക് പകരം ബുക്കുകൾ വെച്ച് പ്രശ്നം അവസാനിപ്പിക്കാൻ അണിയറയിൽ നീക്കം നടക്കുന്നുണ്ടെന്ന് ജീവനക്കാർ ആക്ഷേപിക്കുന്നു. സെപ്റ്റംബർ 15 നാണ് ഗവ. പ്രസിൽ പ്രവർത്തിക്കുന്ന ജില്ല ഫോംസ്‌ ഓഫിസിലെ സ്​റ്റോറിൽ നിന്നും മൂന്ന് മെഷർമൻെറ് ബുക്കുകൾ കാണാതായത്. പൊതുമരാമത്ത് പ്രവൃത്തികൾ പൂർത്തീകരിച്ച കരാറുകാർക്ക് കരാർ തുക ലഭിക്കുന്നതിനായി ബന്ധപ്പെട്ട സർക്കാർ ഓഫിസ് ഉദ്യോഗസ്ഥർ സർക്കാറിലേക്ക് നൽകേണ്ട ബില്ലടങ്ങുന്നതാണ് മെഷർമൻെറ്​ ബുക്ക്. ബുക്ക് നമ്പറും ബിൽ നമ്പറും വ്യക്തമായി രേഖപ്പെടുത്തി സ്​റ്റോറിൽ സുരക്ഷിതമായി സൂക്ഷിക്കേണ്ട ബുക്കുകൾ നഷ്​ടപ്പെട്ടത് സാമ്പത്തിക അഴിമതി നടത്താൻ സാഹചര്യമൊരുക്കുമെന്ന് വ്യക്തമാണ്. ​െസപ്​റ്റംബർ 18ന് ബുക്കുകൾ നഷ്​ടപ്പെട്ടത് ശ്രദ്ധയിൽപ്പെട്ട സ്​റ്റോർ കീപ്പർ ഇതേക്കുറിച്ച് അന്വേഷിച്ചപ്പോൾ ജില്ല ഫോംസ് ഓഫിസർ പി. വിജയകുമാർ എടുത്തതായി ലോഡിറക്കിയ തൊഴിലാളികളും മറ്റും പറഞ്ഞിരുന്നു. ഇക്കാര്യം ഫയലിൽ സ്​റ്റോർ കീപ്പർ എഴുതി. പിന്നീട് ഈ നോട്ടെഴുതിയ ഫയലും കാണാതെ വന്നപ്പോഴാണ് സ്​റ്റോർ കീപ്പർ അച്ചടി വകുപ്പ് ഡയറക്ടർക്ക് പരാതി നൽകിയത്. കൺട്രോളർ ഓഫ് ഫോംസിനെ ഈ വിഷയം അന്വേഷിക്കാൻ ഏൽപ്പിക്കേണ്ടതായിട്ടും അതുണ്ടാകാത്തത് ദുരൂഹമാണ്. സംഭവം മാധ്യമങ്ങളിൽ വാർത്തയായതോടെയാണ് പ്രാഥമികാന്വേഷണം പോലും നടത്താൻ തയാറായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.