പൂർവ വിദ്യാർഥി അനുസ്മരണ സംഗമം

ശാന്തപുരം: സമീപകാലത്ത് വിടപറഞ്ഞ പ്രമുഖ പൂർവ വിദ്യാർഥികളായ കെ.കെ. അബ്​ദുല്ല ഒലിപ്പുഴ, എ. സുബൈർ ശാന്തപുരം, വി.പി.എ. ശുക്കൂർ കാളികാവ് എന്നിവരെ ശാന്തപുരം അൽജാമിഅ അൽ ഇസ്​ലാമിയ അലുമ്​നി അസോസിയേഷൻ അനുസ്മരിച്ചു. ഓൺലൈനിൽ സംഘടിപ്പിച്ച യോഗം ജമാഅത്തെ ഇസ്​ലാമി കേരള അസി. അമീർ പി. മുജീബ്​ റഹ്​മാൻ ഉദ്ഘാടനം ചെയ്തു. അലുമ്​നി അസോസിയേഷൻ പ്രസിഡൻറ്​ ഡോ. എ.എ. ഹലീം അധ്യക്ഷത വഹിച്ചു. വി.കെ. ജലീൽ, പി.കെ. ജമാൽ, എ. ഹൈദരലി ശാന്തപുരം, വി.കെ. അലി, കെ.കെ. മമ്മുണ്ണി മൗലവി, കെ.കെ. സുഹ്റ, സലാം മേലാറ്റൂർ, ടി. അബ്​ദുറഹ്മാൻ, പി.എം. അസ്ഗർ അലി, ലബീബ്, അബുല്ലൈസ്, എ. സലാഹുദ്ദീൻ, അബ്​ദുൽ ഹകീം എന്നിവർ സംസാരിച്ചു. അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ. വി.എം. സാഫിർ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.