കരനെൽ കൊയ്ത്തുത്സവം

ചെർപ്പുളശ്ശേരി: വെള്ളിനേഴി പഞ്ചായത്ത് കുടുംബശീയുടെ നേതൃത്വത്തിൽ നടന്ന കരനെൽ കൃഷി വിളവെടുപ്പ് കുറ്റാനശ്ശേരിയിൽ പഞ്ചായത്ത് പ്രസിഡൻറ്​ കെ. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. വികസന ചെയർമാൻ പി.കെ. ശശിധരൻ, കെ.എം. പരമേശ്വരൻ, എൻ. രമാദേവി, വി.എം. രാധാകൃഷ്ണൻ, സി.പി. ഹേമചന്ദ്രൻ, സി.പി. സുധാകരൻ, കെ. രാധ എന്നിവർ സംസാരിച്ചു. pew koithulsavam വെള്ളിനേഴിയിൽ കെ. ശ്രീധരൻ ഉദ്ഘാടനം ചെയ്യുന്നു ------------------ കണ്ണംകുണ്ട് ക്രോസ് വേയിൽ വെള്ളം കയറി ഗതാഗതം മുടങ്ങി അലനല്ലൂർ: കണ്ണംകുണ്ട് േക്രാസ് വേയിൽ വെള്ളം കയറി ഗതാഗതം മുടങ്ങി. ശനിയാഴ്ച വൈകീട്ടാണ് വെള്ളിയാർ പുഴയിലുണ്ടായ മഴവെള്ളപ്പാച്ചിലിൽ ക്രോസ് വേ മുങ്ങിയത്. ഇതോടെ ചെറുവാഹനങ്ങളുടെ ഗതാഗതം നിലച്ചു. pew kannamkund cosway 2, pew kannamkund cosway കണ്ണംകുണ്ട് ക്രോസ് വേയിൽ വെള്ളം കയറിയപ്പോൾ ------------------------- കോവിഡ്: അലനല്ലൂരിൽ അതിജാഗ്രത അനല്ലൂര്‍: കോവിഡ് സാമൂഹിക വ്യാപനത്തോത് ഉയരുന്ന സാഹചര്യത്തില്‍ അലനല്ലൂരിനും അതിജാഗ്രതയുടെ നാളുകള്‍. സമ്പര്‍ക്കരോഗികളുടേയും ഉറവിടമറിയാത്ത കേസുകളുടേയും എണ്ണം വര്‍ധിക്കുന്നതിനാല്‍ കോവിഡ് പ്രതിരോധമാര്‍ഗങ്ങളില്‍ തരിമ്പും വിട്ടുവീഴ്ച പാടില്ലെന്ന് ആരോഗ്യവകുപ്പ് ആവര്‍ത്തിച്ചു. രണ്ട് മാസത്തിനിടെ പഞ്ചായത്തിലെ നൂറോളം പേര്‍ക്കാണ് സമ്പര്‍ക്കംവഴി രോഗം ബാധിച്ചത്. ഇരുപതോളം ഉറവിടമറിയാത്ത കേസുകളും ഉണ്ടായി. നിലവില്‍ പഞ്ചായത്തിലെ മിക്കപ്രദേശങ്ങളിലും കോവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത രോഗികളും കൂടുന്നു. കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായി ഒരാഴ്ചമുമ്പ് മുതല്‍ സമ്പര്‍ക്കമുണ്ടായവര്‍ ക്വാറൻറീനിലിരിക്കണം. രോഗിയുമായി അവസാനം അടുത്ത് ഇടപഴകിയ ദിവസം മുതല്‍ 14 ദിവസത്തേക്കാണ് വീട്ടിലുള്ളവരോടുംപോലും അകലംപാലിച്ച് നിരീക്ഷണത്തില്‍ കഴിയേണ്ടത്. ആരോഗ്യവകുപ്പി‍ൻെറയും പഞ്ചായത്തി‍ൻെറയും നേതൃത്വത്തില്‍ പ്രതിരോധ നടപടികള്‍ ശക്തമാണ്. സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ ആഴ്ചയിലൊരിക്കല്‍ കോവിഡ് പരിശോധന നടക്കുന്നുണ്ട്. സൻെറിനല്‍ സർവൈലന്‍സി​ൻെറ ഭാഗമായുള്ള പരിശോധനയും തുടരുന്നു. പഞ്ചായത്തില്‍ ഇതുവരെ ഇരുനൂറോളം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.