അംബേദ്കര്‍ ഗ്രാമങ്ങളുടെ ഉദ്ഘാടനം

തരൂര്‍: ആറ് അംബേദ്കര്‍ ഗ്രാമങ്ങളുടെ ഉദ്ഘാടനവും രണ്ടെണ്ണത്തിലെ വികസന പദ്ധതികളുടെ നിര്‍മാണോദ്ഘാടനവും മന്ത്രി എ.കെ. ബാലൻ ഓണ്‍ലൈനായി നിര്‍വഹിച്ചു. പട്ടികജാതി വികസന വകുപ്പി​ൻെറ അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയിലുള്‍പ്പെടുത്തി കോട്ടായി പഞ്ചായത്തിലെ അയ്യങ്കുളം, കണ്ണമ്പ്ര കൊളെയ്ക്കാട്, വടക്കഞ്ചേരി വേണാട്ടുകളപ്പറമ്പ്, തരൂര്‍ ചേലക്കാട്ടുകുന്ന്, പെരിങ്ങോട്ടുകുറുശ്ശി പെരുമല, കുത്തനൂര്‍ കല്ലേക്കാട് എന്നിവിടങ്ങളില്‍ നിര്‍മാണം പൂര്‍ത്തിയായ ഗ്രാമങ്ങളുടെ ഉദ്ഘാടനവും കാവശ്ശേരി പഞ്ചായത്തിലെ മുട്ടാളയ്ക്കല്‍-കല്ലംപറമ്പ്, കുത്തനൂര്‍ പഞ്ചായത്തില്‍ കീഴ്പ്പാല അംബേദ്കര്‍ ഗ്രാമങ്ങളുടെ നിര്‍മാണോദ്ഘാടനവുമാണ് നിര്‍വഹിച്ചത്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ശാന്തകുമാരി അധ്യക്ഷയായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.