ടി.പി. ഷാജിയെ തിരിച്ചെടുത്തു; കോൺഗ്രസിൽ കൂട്ടരാജി

പട്ടാമ്പി: കെ.പി.സി.സി മുൻ നിർവാഹക സമിതി അംഗവും പട്ടാമ്പി നഗരസഭ കൗൺസിലറുമായ ടി.പി. ഷാജിയെ പാർട്ടിയിൽ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ്​ ഭാരവാഹികളുടെ കൂട്ടരാജി. നിരന്തരം പാർട്ടിക്ക് വെല്ലുവിളി ഉയർത്തുകയും എതിരാളികളുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്തുവന്ന ഷാജിക്കെതിരെ എ-ഐ ഗ്രൂപ് വ്യത്യാസമില്ലാതെ ഡി.സി.സി-ബ്ലോക്ക്-മണ്ഡലം ഭാരവാഹികളാണ് കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രന് രാജിക്കത്ത്​ അയച്ചത്. നഗരസഭയിലെ ആറ്​ കൗൺസിലർമാരും രാജിവെക്കാൻ അനുമതി ചോദിച്ച്​ നേതൃത്വത്തിന് കത്ത് നൽകിയിട്ടുണ്ട്. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന്​ വിവിധ ഘടകങ്ങളുടെ പരാതിയെ തുടർന്നാണ്​ എം.എം. ഹസൻ കെ.പി.സി.സി പ്രസിഡൻറ്​ ആയിരിക്കെ, ടി.പി. ഷാജി​യെ പ്രാഥമിക അംഗത്വത്തിൽനിന്ന്​ പുറത്താക്കിയത്. ഭാരവഹികളുടെ രാജിക്കത്ത്​ സംബന്ധിച്ച് വിവരങ്ങൾ ആരായാൻ കെ.പി.സി.സി വൈസ് പ്രസിഡൻറ്​ സി.പി. മുഹമ്മദിനെ മുല്ലപ്പള്ളി രാമചന്ദ്രൻ ചൊവ്വാഴ്ച തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്​. --------------------- വായനശാല പ്രവർത്ത​നോദ്​ഘാടനം മണ്ണൂർ: മണ്ണൂർ ഞാറക്കോട് വായനശാലയുടെ പ്രവർത്തനോദ്​ഘാടനം കെ.വി. വിജയദാസ് എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ്​ ഒ.വി. സ്വാമിനാഥൻ അധ്യക്ഷത വഹിച്ചു. അന്തരാഷ്​ട്ര ഹൈക്ക്​ ഫിലിം ഫെസ്​റ്റിവലിൽ അവാർഡ് നേടിയ നടൻ മുരളി മങ്കര, കേരള സംഗീത-നാടക അക്കാദമി അവാർഡ് ജേതാവ് കെ.വി. സജിത് എന്നിവരെ ഉപഹാരം നൽകി എം.എൽ.എ ആദരിച്ചു. ---------------------------------------

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.