ഈർപ്പം നോക്കാതെ നെല്ല് സംഭരിക്കണമെന്ന് ദേശീയ കർഷക സംരക്ഷണ സമിതി

പാലക്കാട്: കനത്ത മഴ കാരണം നെല്ല്​ കർഷകർക്ക് ഉണക്കാൻ സാധിക്കാത്തതിനാൽ മുളച്ച് നശിക്കുന്നതിനു മുമ്പ്​ ഈർപ്പം നോക്കാതെ ഉടൻ നെല്ല് സംഭരിക്കണമെന്ന് ദേശീയ കർഷക സംരക്ഷണ സമിതി യോഗം ആവശ്യപ്പെട്ടു. നെല്ല് സംഭരണത്തിൽ ഇതര സംസ്ഥാന മില്ലുകാരെ പങ്കെടുപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് കെ.കെ. ശ്രീധരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പാണ്ടിയോട് പ്രഭാകരൻ, സി. ജയൻ, എ. ജയരാമൻ, പി. ബാലകൃഷ്‍ണൻ, കെ.എസ്. ശ്രീരാമകൃഷ്ണൻ, ബി. രാമദാസ്, എ. അബ്​ദുൽ അസീസ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.