യു.എ.ഇയിൽ നിന്നെത്തിച്ച ഖുർആൻ: ഏതന്വേഷണത്തിനും തയാർ -പന്താവൂർ അൽ ഇർഷാദ് പ്രസിഡൻറ്​

എടപ്പാൾ: യു.എ.ഇയിൽ നിന്നെത്തിച്ച ഖുർആനുമായി ബന്ധപ്പെട്ട് ഏതന്വേഷണത്തിനും തയാറാണെന്ന് പന്താവൂർ അൽ ഇർഷാദ് പ്രസിഡൻറ്​ കെ. സിദ്ദീഖ്​ മൗലവി അയിലക്കാട്. ജൂൺ 27ന് നടുവട്ടം നന്മ പബ്ലിക് ഫൗണ്ടേഷൻ നിർമിച്ച വീട് കൈമാറുന്നതി​ൻെറ ചടങ്ങിലാണ് യു.എ.ഇ കോൺസുലേറ്റ് തന്ന ഖുർആൻ എത്തിയിട്ടുണ്ടെന്നും സമീപ പ്രദേശങ്ങളിൽ വിതരണം ചെയ്യണമെന്നും മന്ത്രി ​െക.ടി. ജലീൽ ആവശ്യപ്പെട്ടത്. തുടർന്ന് ഒമ്പത്​ പെട്ടി അയച്ചു. ഇതിൽ ഒരു പാക്കറ്റ് മാത്രമേ തുറന്നു പരിശോധന നടത്തിയിട്ടുള്ളൂ. വിവാദമുയർന്നതിനെ തുടർന്ന് വിതരണം ചെയ്യരുതെന്നും ഭദ്രമായി സൂക്ഷിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്​ഥർ സ്ഥാപനത്തിലെത്തി വിവരങ്ങൾ ചോദിച്ചറിയുകയും പെട്ടികൾ പരിശോധിക്കുകയും ചെയ്തു. വിശുദ്ധ ഗ്രന്ഥത്തി​ൻെറ മറവിൽ കുറ്റകൃത്യം ചെയ്തിട്ടുണ്ടെങ്കിൽ ആരായാലും ശിക്ഷിക്കണമെന്നും എന്ത് അന്വേഷണത്തോടും സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. mpg al irshadil quran പന്താവൂർ അൽ ഇർഷാദിൽ സൂക്ഷിച്ച ഖുർആന്​ സമീപം സ്ഥാപക പ്രസിഡൻറ് കെ. സിദ്ദീഖ് മൗലവി അയിലക്കാട്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.