തച്ചമ്പാറയിൽ മത്സ്യ വിൽപനക്കാരുമായി ബന്ധപ്പെട്ടവർ സ്വയം നിരീക്ഷണത്തിൽ കഴിയണം

തച്ചമ്പാറ: മണ്ണാർക്കാട് മത്സ്യ മാർക്കറ്റിൽ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ തച്ചമ്പാറയിലെ രണ്ട് മത്സ്യ വിൽപന സ്​റ്റാളുകളിലെ വ്യാപാരികൾക്ക് രോഗം സ്ഥിരീകരിച്ചു. മണ്ണാർക്കാട് മാർക്കറ്റിൽനിന്ന് മത്സ്യം വാങ്ങി വിൽക്കുന്നവർക്ക് പരിശോധന നടത്തി വരുകയാണ്. തച്ചമ്പാറയിലെ മത്സ്യ സ്​റ്റാളുകളിലെ മുഴുവൻ ജീവനക്കാർക്കും പരിശോധന നടത്തും. ഈ അവസരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ മത്സ്യവിൽപനക്കാരുമായി ബന്ധപ്പെട്ടവർ സ്വയം നിരീക്ഷണത്തിൽ കഴിയണമെന്ന് മെഡിക്കൽ ഓഫിസർ അറിയിച്ചു. ആർക്കെങ്കിലും പനി, ജലദോഷം, തൊണ്ടവേദന, ചുമ എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കിൽ ആരോഗ്യപ്രവർത്തകരെ അറിയിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.