താരമായി തുമ്പയും മുക്കുറ്റിയും

ആനക്കര: പഴയ കാലത്തും പൂക്കളത്തിലെ താരപദവി തുമ്പക്കും മുക്കുറ്റിക്കും ആയിരുന്നങ്കിലും ഇതരപൂക്കളുടെ വരവോടെ ഇവയെ പേരിനുപോലും എടുത്തിരുന്നില്ല. എന്നാല്‍ ഇത്തവണ സുരക്ഷ കണക്കിലെടുത്ത് വരവ് പൂക്കള്‍ക്ക് നിരോധമായതോടെ നാടൻ പൂക്കൾക്ക്​ പ്രിയമേറുകയാണ്​. ഓണവരവറിയിച്ച് തുമ്പയും മുക്കുറ്റിയും നേരത്തെ പൂവിട്ടു തുടങ്ങി. ഗതകാല സ്മരണ ഉണര്‍ത്തി എത്തുന്ന ഓണത്തില്‍ പ്രധാനമര്‍ഹിക്കുന്ന പൂക്കളാണ് തുമ്പയും മുക്കുറ്റിയും. ഇത്തവണ ഓണത്തി​ൻെറ ഭാഗമായി തീര്‍ക്കുന്ന പൂക്കളങ്ങളില്‍ മുഖ്യയിനമാകുന്നത്​ തുമ്പയും മുക്കുറ്റിയുമാകും. പൂക്കളമിടുന്നതിന് പലയിടങ്ങളിലും പ്രത്യേക ക്രമമുണ്ട്. ആദ്യ ദിനം തുമ്പ മാത്രം. പിന്നീടുള്ള ദിനങ്ങളില്‍ പലവിധ പൂക്കള്‍. തുമ്പക്കും മുക്കുറ്റിക്കും പൂക്കളം തീര്‍ക്കുന്നതിനപ്പുറം ഔഷധഗുണവുണ്ട്. ആയുർവേദ വിധിപ്രകാരം പ്രമേഹ രോഗികള്‍ക്കുവരെ മുക്കുറ്റി ഫലപ്രദമായ ഔഷധമാണ്. pew thumba ആനക്കര ഹൈസ്‌കൂള്‍ കുന്നില്‍ പൂവിട്ടു നില്‍ക്കുന്ന തുമ്പ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.