സാമൂഹിക അകലത്തിന്​ പുല്ലുവില, കുമരനല്ലൂരിൽ ബാങ്കിന്​ മുന്നിൽ ആൾക്കൂട്ടം

ആനക്കര: സാമൂഹിക അകലം പാലിക്കാതെ ബാങ്കിന് മുന്നില്‍ ജനക്കൂട്ടം ആശങ്കക്കിടയാക്കുന്നു. കപ്പൂര്‍ പഞ്ചായത്തിലെ കുമരനെല്ലൂര്‍ അങ്ങാടിയിലെ കനറാ ബാങ്കിന് മുന്നിലാണ് ദിവസവും ഇത്തരത്തില്‍ ഇടപാടുകാര്‍ എത്തുന്നത്. ബാങ്കിനകത്തേക്ക് നിയമാനുസൃതം ആളുകളെ മാത്രമേ കയറ്റി വിടുന്നുള്ളൂ എങ്കിലും പുറത്ത് അവസരം കാത്ത് നില്‍ക്കുന്നവരാണ് നിയന്ത്രണം പാലിക്കാതെ വരുന്നത്. അകലം പാലിച്ച് നില്‍ക്കാനുള്ള സൗകര്യം ഇവിടെ ഇ​െല്ലന്നത് ഇടപാടുകാരെ വിഷമിപ്പിക്കുന്നു. എന്നാല്‍, നിയമം പാലിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാവാത്ത സാഹചര്യത്തില്‍ ഏറെ ആശങ്കയാണ് ഉടലെടുക്കുന്നത്. സമീപപ്രദേശങ്ങളില്‍ കോവിഡ്​ രോഗലക്ഷണം പ്രകടമായിരിക്കെയാണ് ഇത്തരം നടപടി. pew que കുമരനെല്ലൂര്‍ കനറാ ബാങ്കിന് മുന്നില്‍ നില്‍ക്കുന്ന ഇടപാടുകാര്‍ ഒാണറേറിയമില്ല; പ്രീപ്രൈമറി അധ്യാപികമാർ ദുരിതത്തിൽ കൂറ്റനാട്: ഓണറേറിയം ലഭിക്കാത്ത പ്രീ പ്രൈമറി അധ്യാപികമാര്‍ പട്ടിണിയില്‍. ജില്ലയിലെ മിക്ക സര്‍ക്കാര്‍ എല്‍.പി വിദ്യാലയങ്ങളിലെയും നൂറുകണക്കിന് അധ്യാപികമാരാണ്​ ജീവിതവഴിയില്‍ പകച്ചുനില്‍ക്കുന്നത്. സ്കൂള്‍ നിലനില്‍ക്കുന്നതിനായി എല്ലാ വിദ്യാലയങ്ങളിലും പ്രീ പ്രൈമറി വിഭാഗം ആരംഭിച്ചിരുന്നു. 2012 വരെ തുടങ്ങിയ പ്രീ പ്രൈമറി വിഭാഗം സര്‍ക്കാര്‍ ഏറ്റെടുത്ത് ഓണറേറിയം നല്‍കിവരുന്നുണ്ട്. എന്നാല്‍, അതിനുശേഷമുള്ളവയെല്ലാം രക്ഷിതാക്കളില്‍ നിന്ന്​ നിശ്ചിത തുക ഫീസായി വാങ്ങി അതാണ് അധ്യാപികമാര്‍ക്ക് നല്‍കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഇത്തരത്തില്‍ ഫീസ് വാങ്ങിക്കാന്‍ നിർവാഹമില്ല. സാധാരണ പോലെ ഓണ്‍ലൈന്‍ ക്ലാസുകളിലും മറ്റും ഈ അധ്യാപികമാരും സജീവമാണ്. കഴിഞ്ഞ ആറ് മാസമായി നയാപൈസ ഇവര്‍ക്ക് ലഭിച്ചിട്ടില്ല. ഇൻറർനെറ്റ് കണക്​ഷൻ ഉൾപ്പെടെ വലിയൊരു തുക ഇവര്‍ക്ക് ചെലവ് വരുന്നുണ്ട്. മിക്കവരും കുടുംബം പുലര്‍ത്തിവന്നിരുന്നത് ഈ വരുമാനം കൊണ്ടായിരുന്നു. എന്നാല്‍, തുടര്‍ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്ന ആശങ്കയിലാണ് ഇവര്‍. പൊതുസ്ഥലം വൃത്തിയാക്കി രാജന്‍ ആനക്കര: പരിസര ശുചീകരണം പുതുതലമുറയില്‍ അന്വർഥമാക്കുകയാണ് രാജന്‍. വെള്ളാളൂര്‍ സ്വദേശിയായ ഇദ്ദേഹം ഉപജീവനമായ കൂലിപ്പണി ഇല്ലാതായതോടെ പൊതുസ്ഥലത്ത് ശുചീകരണം നടത്തുകയാണ് പ്രധാനം. പാതയോരത്തും നിരത്തുവക്കിലും ഉണ്ടാവുന്ന ചപ്പുചവറുകള്‍ നീക്കിയും പുല്ലുകള്‍ പറിച്ചും പൊതുജനത്തിന് നല്ലൊരു ആരോഗ്യം സൃഷ്​ടിക്കാനുള്ള ശ്രമത്തിലാണ്. pew cleaning കുമരനെല്ലൂര്‍ അങ്ങാടി വൃത്തിയാക്കുന്ന രാജന്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.