വീട് തകര്‍ന്നു

കോടാലി: കനത്ത മഴയില്‍ മറ്റത്തൂര്‍ പഞ്ചായത്തിലെ കിഴക്കേ കോടാലി കൊള്ളിക്കുന്നില്‍ വീണു. കൊള്ളിക്കുന്ന് എലിഞ്ഞേരി വീട്ടില്‍ വേലായുധ​ൻെറ ഓടിട്ട വീടാണ് ഇടിഞ്ഞുവീണത്. വീട്ടില്‍ ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ ആളപായം ഉണ്ടായില്ല. വെള്ളിക്കുളങ്ങര വില്ലേജ്​ ഓഫിസില്‍നിന്നുള്ള റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് നാശനഷ്​ടം വിലയിരുത്തി. ക്യാപ്ഷന്‍ TM KIZHAKKE KODALIYIL THAKARNNU VEENA VEEDU കിഴക്കേ കോടാലി കൊള്ളിക്കുന്ന് എരിഞ്ഞേരി വേലായുധ​ൻെറ വീട് കനത്ത മഴയില്‍ തകര്‍ന്നുവീണ നിലയില്‍ കെ. കരുണാകരന്‍ ജന്മദിനാഘോഷം കാവനാട്: കെ. കരുണാകര​ൻെറ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി മറ്റത്തൂരിലെ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വൃക്ഷതൈ നടീലും ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി. ഡി.സി.സി ജനറല്‍ സെക്രട്ടറി ടി.എം. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ്​ ലി​േൻറാ പള്ളിപറമ്പന്‍ അധ്യക്ഷത വഹിച്ചു. സന്തോഷ് കാവനാട്, ജോജു ചുള്ളി, ലിനോ മൈക്കിള്‍, ക്ലിറ്റോ തോമസ് എന്നിവര്‍ നേതൃത്വം നല്‍കി മറ്റത്തൂര്‍കുന്ന്: കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റി കെ. കരുണാകരൻ ജന്മദിനമാഘോഷിച്ചു. രഞ്ജിത് കൈപിള്ളി ഉദ്ഘാടനം ചെയ്തു. ബാബു പുതുവത്, സജീവന്‍ കൈപിള്ളി, ജോര്‍ജ് കൊടിയന്‍, ക്ലിറ്റോ തോമസ് എന്നിവര്‍ പങ്കെടുത്തു. പ്രകടനം നടത്തി മൂന്നുമുറി: കുഞ്ഞാലി പാറയില്‍ സമരസമിതി പ്രവര്‍ത്തകര്‍ക്കെതിരെ ബലപ്രയോഗം നടത്തിയ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ മറ്റത്തൂര്‍ മേഖല കമ്മിറ്റി പ്രകടനം നടത്തി. സെക്രട്ടറി വിജിത്ത് വര്‍ഗീസ്, പ്രസിഡൻറ്​ ഹരികൃഷ്ണന്‍, ട്രഷറര്‍ സി.കെ. ശ്രീജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.