പ്രതീകാത്മക പാഠപുസ്തക വിതരണം

മങ്കട: 'പുറന്തള്ളലല്ല ഉള്‍ക്കൊള്ളലാണ് വിദ്യാഭ്യാസം' എന്ന തലക്കെട്ടില്‍ ഫ്രറ്റേണിറ്റി സംസ്ഥാനത്തെ പാഠപുസ്തകങ്ങളുടെ അപര്യാപ്തതക്കെതിരെ പ്രതീകാത്മക പുസ്തക വിതരണം നടത്തി. ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി ഗവേഷക വിദ്യാര്‍ഥി യഹ്‌യ പരിപാടി ഉദ്ഘാടനം ചെയ്തു. വെൽഫെയര്‍ പാര്‍ട്ടി മങ്കട പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡൻറ്​ ഹബീബ്, ഫ്രറ്റേണിറ്റി മങ്കട പഞ്ചായത്ത് കമ്മിറ്റി കണ്‍വീനര്‍ ജസീല്‍ എന്നിവര്‍ ചേര്‍ന്ന് പത്താം ക്ലാസ് വിദ്യാർഥി ശാമിലിന് പ്രതീകാത്മകമായി പുസ്തകം വിതരണം ചെയ്​തു. പഞ്ചായത്ത് കമ്മിറ്റി കണ്‍വീനര്‍ ജസീല്‍ അധ്യക്ഷത വഹിച്ചു. കമ്മിറ്റി അംഗം മുസ്തഫ സ്വാഗതം പറഞ്ഞു. അലി അംജദ്, ഹുദ, ഫഹീം, നസീബ്, സഫീര്‍, മുര്‍ഷിദ് എന്നിവര്‍ നേതൃത്വം നല്‍കി. ചിത്രം: mc Mankada Freternity: ഫ്രറ്റേണിറ്റി പ്രതീകാത്മക പുസ്തക വിതരണം നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.